ഹരിഹരന് സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മമ്ത മോഹന്‍ദാസ്. പിന്നീട് മമ്മൂട്ടി നായകനായി എത്തിയ ബസ്് കണ്ടക്ടര്‍ എന്ന ചിത്രത്തിലാണ് മമ്ത വേഷമിട്ടത്. തുടര്‍ന്നങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങള്‍ മമ്തയെ തേടിയെത്തി. കറു പഴനിയപ്പന് സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തില്‍ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി.
View this post on Instagram
എസ്. എസ് രാജമൗലിയുടെ സംവിധാനത്തില്‍ യമഡോംഗ എന്ന ചിത്രത്തിലെ സഹവേഷം അഭിനയിച്ചുകൊണ്ട് മമ്ത തെലുങ്കിലേയ്ക്കും രംഗപ്രവേശനം ചെയ്തു. ഈ ചിത്രം തെലുങ്കിലെ ആ വര്‍ഷത്തെ ഏറ്റവും മികച്ച ഹിറ്റുകളില്‍ ഒന്നായിരുന്നു. പിന്നീട് ഗോലി എന്ന കന്നട ചിത്രത്തിലും മമ്ത വേഷമിട്ടു. നടിയായി മാത്രമല്ല ഗായികയായും മമ്ത ശ്രദ്ധനേടി. ഇപ്പോഴിതാ മമ്തയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. വൈറ്റ് ടോപ്പും ബ്ലാക്ക് ഷോട്ട്സും ധരിച്ചെത്തിയ താരം പ്രേക്ഷകരുടെ മനംകവരും.
പൃഥ്വിരാജ് നായകനായി എത്തിയ തീര്‍പ്പ്, ജനഗണമന എന്നിവയാണ് 2022ല്‍ മമ്തയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. മലയാളത്തില്‍ മഹേഷും മാരുതിയും, ഓട്ട, തെലുങ്കില്‍ ദുദ്രാംഗി തുടങ്ങിയ ചിത്രങ്ങള്‍ ഈ വര്‍ഷം മമ്തയുടേതായി പുറത്തിറങ്ങാനുണ്ട്.