ബാലതാരമായെത്തി മലയാളികളുടെ മനസ് കീഴടക്കിയ സുന്ദരിക്കുട്ടിയാണ് നടി മഞ്ജിമ മോഹൻ. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമാണ്. പ്രശസ്ത ഛായാഗ്രാഹകനായ വിപിൻ മോഹന്റെ മകളാണ് മഞ്ജിമ. മഞ്ജിമയുടെ വിവാഹവാർത്തയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പ്രശസ്ത തെന്നിന്ത്യൻ താരം ഗൗതം കാർത്തിക്കുമായാണ് മഞ്ജിമയുടെ വിവാഹം തീരുമാനിച്ചിരിക്കുന്നത്. പ്രണയവിവാഹമാണ് ഇരുവരുടേതും. ഇരുവരും ഒരുമിച്ചാണ് തങ്ങളുടെ വിവാഹവാർത്ത സോഷ്യൽമീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ കാവൽ മാലാഖയായി വന്ന ആളാണ് ഗൗതമെന്നാണ് മഞ്ജിമ ഗൗതമിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആ ബന്ധം തന്റെ കാഴ്ചപ്പാടുകളെല്ലാം മാറ്റി മറിച്ചെന്നും മഞ്ജിമ വ്യക്തമാക്കുന്നു. മഞ്ജിമയുമായുള്ള പ്രണയം ഗൗതം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
മഞ്ജിമയും ഗൗതവും പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചതായും നേരത്തെ തന്നെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഗോസിപ്പുകൾ മഞ്ജിമ ആദ്യം നിഷേധിക്കുകയാണ് ചെയ്തത്. ഗൗതവും ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാൽ, അവസാനം ഇരുവരും ഒരുമിച്ചു തന്നെ ഈ സന്തോഷവാർത്ത ആരാധകരെ അറിയിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…