പണ്ടേക്കു പണ്ടേ വിവാഹപ്രായം കഴിഞ്ഞു പോയിട്ടും പല കാരണങ്ങളാൽ വിവാഹം കഴിക്കാൻ സാധിക്കാതെ പോയ ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ് ‘വയസ്സെത്രയായി മുപ്പത്തി’ എന്ന ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ചിത്രത്തിൽ സുലു എന്ന കഥാപാത്രമായാണ് നടി മഞ്ജു പത്രോസ് എത്തുന്നത്. ഇതിന്റെ കാരക്ടർ പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തു വിട്ടത്. ചിത്രത്തിൽ സർക്കാർ ജോലിക്കാരനായ വരനെ കാത്തു നിന്ന് പുര നിറഞ്ഞു പോയ സുലു ആയാണ് മഞ്ജു പത്രോസ് എത്തുന്നത്. ഷിജു യു സി – ഫൈസൽ അബ്ദുള്ള എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ചിത്രം പപ്പൻ ടി നമ്പ്യാർ ആണ് സംവിധാനം ചെയ്യുന്നത്.
കിങ് ഓഫ് കൊത്ത, ജാൻ എ മൻ, അജഗജാന്തരം, ജല്ലിക്കെട്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ പ്രശാന്ത് മുരളിയാണ് ചിത്രത്തിൽ നായകനാകുന്നത്. മറീന മൈക്കിൾ, ഷിജു യു സി, മഞ്ജു പത്രോസ്, രമ്യ സുരേഷ്, നിർമൽ പാലാഴി, അരിസ്റ്റോ സുരേഷ്, കലാഭവൻ സരിഗ, സാവിത്രി ശ്രീധരൻ, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, മുഹമ്മദ് എരവട്ടൂർ, കമല ഭാസ്കർ, ശ്രീജിത്ത് കൈവേലി, പ്രദീപ് ബാലൻ, ഉണ്ണിരാജ, മനോരഞ്ജൻ, അശ്വതി ചന്ദ് , അക്ഷര, അനൂപ് പി ദേവ്, പ്രഭുരാജ് കണ്ണൂർ എന്നിങ്ങനെ വലിയ താര നിര ചിത്രത്തിലുണ്ട്. ചിത്രം ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തും.
മേഡ് ഇന് വടകര എന്ന ക്യാപ്ഷനോടെ ഉത്തര മലബാറിലെ ഗ്രാമീണാന്തരീക്ഷം പശ്ചാത്തലമാക്കിക്കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പീസ്, അഭ്യൂഹം, പ്രൈസ് ഓഫ് പൊലീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷമീർ ജിബ്രാനാണ്. സിബു സുകുമാരൻ, സൻഫീർ എന്നിവർ ചേർന്ന് ഒരുക്കിയിരിക്കുന്ന ഗാനങ്ങൾ ജനുവരി ഒന്നിന് പുറത്തിറങ്ങും. കൈതപ്രം, സൻഫീർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരൻ-സൻഫീർ എന്നിവർ ചേർന്നാണ്. വിനീത് ശ്രീനിവാസൻ, ഫിറോസ് കുന്നുംപറമ്പിൽ, സജീർ കൊപ്പം, വൈക്കം വിജയലക്ഷ്മി, ജി ശ്രീറാം എന്നിവർ പാടിയ ഗാനങ്ങൾ അടങ്ങിയ ചിത്രം ഒരു സറ്റയർ കോമഡി എന്റർടൈനർ ആയിരിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ഷമീർ ജിബ്രാൻ ആണ് ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. വിതരണം ഫസ്റ്റ് ലവ്, പശ്ചാത്തല സംഗീതം സോഷ്യൽ സയന്റിസ്റ്.