സർക്കാർ ജോലിക്കാരനായ വരനെ കാത്ത് പുര നിറഞ്ഞ് നിൽക്കുന്ന സുലു, വൈറലായി ‘വയസ്സെത്രയായി മുപ്പത്തി’യുടെ പുതിയ പോസ്റ്റർ

പണ്ടേക്കു പണ്ടേ വിവാഹപ്രായം കഴിഞ്ഞു പോയിട്ടും പല കാരണങ്ങളാൽ വിവാഹം കഴിക്കാൻ സാധിക്കാതെ പോയ ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ് ‘വയസ്സെത്രയായി മുപ്പത്തി’ എന്ന ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ചിത്രത്തിൽ സുലു എന്ന കഥാപാത്രമായാണ് നടി മഞ്ജു പത്രോസ് എത്തുന്നത്. ഇതിന്റെ കാരക്ടർ പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തു വിട്ടത്. ചിത്രത്തിൽ സർക്കാർ ജോലിക്കാരനായ വരനെ കാത്തു നിന്ന് പുര നിറഞ്ഞു പോയ സുലു ആയാണ് മഞ്ജു പത്രോസ് എത്തുന്നത്. ഷിജു യു സി – ഫൈസൽ അബ്ദുള്ള എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ചിത്രം പപ്പൻ ടി നമ്പ്യാർ ആണ് സംവിധാനം ചെയ്യുന്നത്.

കിങ് ഓഫ് കൊത്ത, ജാൻ എ മൻ, അജഗജാന്തരം, ജല്ലിക്കെട്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ പ്രശാന്ത് മുരളിയാണ് ചിത്രത്തിൽ നായകനാകുന്നത്. മറീന മൈക്കിൾ, ഷിജു യു സി, മഞ്ജു പത്രോസ്, രമ്യ സുരേഷ്, നിർമൽ പാലാഴി, അരിസ്റ്റോ സുരേഷ്, കലാഭവൻ സരിഗ, സാവിത്രി ശ്രീധരൻ, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, മുഹമ്മദ് എരവട്ടൂർ, കമല ഭാസ്കർ, ശ്രീജിത്ത് കൈവേലി, പ്രദീപ് ബാലൻ, ഉണ്ണിരാജ, മനോരഞ്ജൻ, അശ്വതി ചന്ദ് , അക്ഷര, അനൂപ് പി ദേവ്, പ്രഭുരാജ് കണ്ണൂർ എന്നിങ്ങനെ വലിയ താര നിര ചിത്രത്തിലുണ്ട്. ചിത്രം ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തും.

മേഡ് ഇന്‍ വടകര എന്ന ക്യാപ്ഷനോടെ ഉത്തര മലബാറിലെ ഗ്രാമീണാന്തരീക്ഷം പശ്ചാത്തലമാക്കിക്കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പീസ്, അഭ്യൂഹം, പ്രൈസ് ഓഫ് പൊലീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷമീർ ജിബ്രാനാണ്. സിബു സുകുമാരൻ, സൻഫീർ എന്നിവർ ചേർന്ന് ഒരുക്കിയിരിക്കുന്ന ഗാനങ്ങൾ ജനുവരി ഒന്നിന് പുറത്തിറങ്ങും. കൈതപ്രം, സൻഫീർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരൻ-സൻഫീർ എന്നിവർ ചേർന്നാണ്. വിനീത് ശ്രീനിവാസൻ, ഫിറോസ് കുന്നുംപറമ്പിൽ, സജീർ കൊപ്പം, വൈക്കം വിജയലക്ഷ്മി, ജി ശ്രീറാം എന്നിവർ പാടിയ ഗാനങ്ങൾ അടങ്ങിയ ചിത്രം ഒരു സറ്റയർ കോമഡി എന്റർടൈനർ ആയിരിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ഷമീർ ജിബ്രാൻ ആണ് ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. വിതരണം ഫസ്റ്റ് ലവ്, പശ്ചാത്തല സംഗീതം സോഷ്യൽ സയന്റിസ്റ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago