വെള്ളിത്തിരയിൽ കാണുന്ന നടീ – നടൻമാരെ പോലെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാണ് താരങ്ങളുടെ മക്കളും. അഭിനേതാക്കളുടെ വ്യക്തിപരമായ വിശേഷങ്ങളേക്കാൾ ഉപരി അവരുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ വളരെ താൽപര്യമുള്ളവരാണ് പ്രേക്ഷകർ. ഒരു സിനിമയിൽ പോലും അഭിനയിക്കാതെ സെലിബ്രിറ്റികളായ താര പുത്രൻമാരും താര പുത്രികളും ഒക്കെ മലയാളത്തിലുമുണ്ട്. നടി മഞ്ജു പിള്ളയുടെയും സംവിധായകൻ സുജിത്ത് വാസുദേവിന്റെയും മകൾ ദയയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ദയ സുജിത്ത്. നിലവിൽ ഇറ്റലിയിൽ പഠിക്കുന്ന ദയ കഴിഞ്ഞയിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് വൈറലായത്. കടൽത്തീരത്ത് നിൽക്കുന്ന ചില ബിക്കിനി ചിത്രങ്ങളാണ് ദയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഉപരിപഠനത്തിന് വേണ്ടി ഇറ്റലിയില്‍ പോയ താരപുത്രി അവിടെ വിയര്‍ഗിയോ ബീച്ചില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് പങ്കു വെച്ചരിക്കുന്നത്. ‘ഇവിടെ ആയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്ന കുറിപ്പോടെയാണ് ദയ ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുന്നത്. വിയര്‍ഗിയോ, ഇറ്റലി, ബീച്ച്, ലവ് എന്നിങ്ങനെയാണ് ഹാഷ് ടാഗുകള്‍ കൊടുത്തിരിയ്ക്കുന്നത്. നിരവധി പേർ കമന്റ് ബോക്സിൽ വ്യത്യസ്ത അഭിപ്രായവുമായി എത്തിയിട്ടുണ്ട്.
പുതുമ നിറഞ്ഞതും വ്യത്യസ്തവും എന്നാണ് ദയയുടെ അച്ഛനും സിനിമാറ്റോഗ്രാഫറുമായ സുജിത്ത് വാസുദേവ് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, അമ്മയായ മഞ്ജു പിള്ള ചിത്രങ്ങൾക്ക് ലവ് നൽകിയിട്ടുണ്ടെങ്കിലും കമന്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഫാഷന്റെ കാര്യത്തിലും സ്റ്റൈലിന്റെ കാര്യത്തിലും എപ്പോഴും അപ്ഡേറ്റഡ് ആയ ദയ അമ്മ മഞ്ജു പിള്ളയെയും സ്റ്റൈലിഷ് ആക്കി മാറ്റിയെടുത്തിരുന്നു. മകള്‍ ദയയാണ് തന്നെ ഇത്തരത്തില്‍ മാറ്റിയെടുത്തത് എന്ന് ഒരു അഭിമുഖത്തില്‍ മഞ്ജു പറയുകയും ചെയ്തിരുന്നു.