മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യർ നായികയായി എത്തുന്ന പുതിയ ചിത്രമാണ് വെള്ളരിപട്ടണം. ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായാണ് വെള്ളരിപട്ടണം എത്തുന്നത്. മാർച്ച് 24ന് ചിത്രം റിലീസ് ചെയ്യും. കഴിഞ്ഞദിവസം ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പഞ്ചവടിപ്പാലം പോലെ, സന്ദേശം പോലെ, വെള്ളിമൂങ്ങ പോലെ ഒരു ചിത്രമാണ് വെള്ളരിപട്ടണം എന്നാണ് നടി പറഞ്ഞത്.
ആക്ഷേപഹാസ്യ സിനിമകളെ ഇഷ്ടപ്പെടുന്നവർ മഞ്ജുവിന്റെ വാക്ക് നെഞ്ചോട് ചേർത്തിരിക്കുകയാണ്. മാർച്ച് 24ന് ചിത്രം റിലീസ് ചെയ്യുന്നതിനു വേണ്ടി കാത്തിരിക്കുകയാണ് അവർ. രാഷ്ട്രീയയുദ്ധമോ രാഷ്ട്രീയ ആശയങ്ങൾ തമ്മിലുള്ള പോരാട്ടമോ ആരും പ്രതീക്ഷിക്കരുതെന്നും വളരെ നിഷ്കളങ്കമായ, നമ്മുടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളൊക്കെയാണ് സിനിമയിൽ ഉള്ളതെന്ന് മഞ്ജു വാര്യർ പറഞ്ഞു.
മഞ്ജു വാര്യർക്കൊപ്പം സൗബിൻ ഷാഹിറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് വെള്ളരിപട്ടണം. മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധാനം. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. മഞ്ജുവാര്യര്‍ക്കും സൗബിന് ഷാഹിറിനും പുറമേ സലിംകുമാര്‍,സുരേഷ്കൃഷ്ണ,കൃഷ്ണശങ്കര്,ശബരീഷ് വര്‍മ,അഭിരാമി ഭാര്ഗവന്,കോട്ടയം രമേശ്,മാലപാര്‍വതി,വീണനായര്‍,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കള്‍. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന് ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.