28 ലക്ഷം രൂപയുടെ ബൈക്കിൽ റൈഡിനിറങ്ങി മഞ്ജു വാര്യർ,. വഴി കാട്ടിയായി സൗബിൻ ഷാഹി‍ർ – ഇത് ആ വലിയ യാത്രയുടെ ട്രയിലറോ എന്ന് ആരാധകർ

സിനിമയിലേക്കുള്ള രണ്ടാം വരവിൽ ജീവിതം കൂടുതൽ ആഘോഷമാക്കിയ നടിയാണ് മഞ്ജു വാര്യർ. സ്വപ്നങ്ങളെ എല്ലാം സഫലമാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്ന ഈ സൂപ്പർ സ്റ്റാർ സാഹസികതയ്ക്ക് മുതിരുന്നതിന് ഒരു മടിയുമില്ല. കഴിഞ്ഞദിവസം മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആവേശം പകരുന്നത് ആയിരുന്നു.

ആഗ്രഹിച്ച് സ്വന്തമാക്കിയ തന്റെ ബൈക്കുമായി നൈറ്റ് റൈഡിന് ഇറങ്ങിയത് ആയിരുന്നു താരം. ഒപ്പം നടൻ സൗബിൻ ഷാഹിറും ഉണ്ടായിരുന്നു. സന്തോഷ് ശിവന്‍റെ ജാക്ക് ആന്‍ഡ് ജിൽ, മഹേഷ് വെട്ടിയാരുടെ വെള്ളരി പട്ടണം എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് എത്തിയിരുന്നു ഇരുവരും. ഓൺ സ്ക്രീനിൽ മാത്രമല്ല ഓഫ് സ്ക്രീനിലും തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നതിന് തെളിവാണ് ഈ നൈറ്റ് റൈഡ്.

‘മുഖാമുഖം നില്‍ക്കാത്ത ഭയം എനിക്ക് അതിര്‍ത്തികള്‍ തീര്‍ക്കും. സൗബിന്‍ ഷാഹിറിനും ബിനീഷ് ചന്ദ്രയ്ക്കും നന്ദി, നല്ല സുഹൃത്തുക്കളായും ക്ഷമയുള്ള വഴികാട്ടികളായും നില്‍ക്കുന്നതിന്. കൂള്‍ കക്ഷികളാണ് നിങ്ങള്‍’. ഇങ്ങനെ കുറിച്ചാണ് മഞ്ജു വാര്യർ ചിത്രങ്ങൾ പങ്കുവെച്ചത്. ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്നും ചിത്രത്തില്‍ അത് ധരിക്കാന്‍ താന്‍ മറന്നതാണെന്നും മഞ്ജു പറയുന്നുണ്ട്. ജനുവരിയിൽ ടുവീലർ ലൈസൻസ് സ്വന്തമാക്കിയ മഞ്ജു വാര്യർ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ 1250 ജിഎസ് എന്ന ബൈക്ക് വാങ്ങിയിരുന്നു. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില 28 ലക്ഷം രൂപയാണ് വില. തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കി.മീ. ലഡാക്ക് ബൈക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. ഇതാണ് ഒരു അഡ്വൈഞ്ചർ ബൈക്ക് സ്വന്തമാക്കാൻ മഞ്ജുവിനെ പ്രേരിപ്പിച്ചത്. ഈ വർഷം 60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് അജിത്ത് നടത്തുന്നുണ്ട്. മഞ്ജുവും ഇതിൽ ഭാഗമായേക്കും എന്നാണ് റിപ്പോർട്ടുകൾ.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago