മലയാള സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരന് ഗംഭീരമാക്കിയ നടിയാണ് മഞ്ജുവാര്യര്‍. സന്തോഷ് ശിവന് തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച ജാക്ക് ആന്‍ഡ് ജില്ലാണ് മഞ്ജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഇതിലെ മഞ്ജു വാര്യര്‍ തന്നെ പാടിയ ‘കിം കിം’ എന്ന് തുടങ്ങുന്ന പാട്ട് വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഈ പാട്ടിനൊന്ന് കുഞ്ഞുങ്ങള്‍ക്കൊപ്പം ചുവടുവച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.
ലുലുമാളില്‍ സംഘടിപ്പിച്ച കിം കിം ഡാന്‍സ് ചലഞ്ചിന്റെ ഗ്രാന്‍ഡ് ഫിനാലെയിലാണ് കുരുന്നുകള്‍ക്കൊപ്പം മഞ്ജു നൃത്തം വച്ചത്. മഞ്ജു വാര്യര്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയംകൊണ്ട് വൈറലായിരുന്നു.
കഴിഞ്ഞ ദിവസമാണ് ജാക്ക് ആന്‍ഡ് ജില് തീയറ്ററുകളില്‍ എത്തിയത്. സൗബിന് ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
View this post on Instagram