മഞ്ജു വാര്യരും സൗബിന് ഷാഹിറും ഒന്നിക്കുന്ന വെള്ളരിപട്ടണത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മഞ്ജു വാര്യരും സൗബിന് ഷാഹിറും തമ്മിലുള്ള സംഭാഷണമാണ് ടീസറിന്റെ ഹൈലൈറ്റ്. മഞ്ജുവിനെയും സൗബിനെയും കൂടാതെ കൃഷ്ണശങ്കറും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മഞ്ജുവാര്യരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്.
വാള്‍പയറ്റു നടത്തുന്ന മഞ്ജുവിന്റെയും സൗബിന്റെയും കാരിക്കേച്ചറുകളായിരുന്നു ‘വെളളരിപട്ടണ’ത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധായകന്. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് വെള്ളരിപട്ടണം നിര്‍മിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും മഹേഷ് വെട്ടിയാറും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
സലിംകുമാര്‍, സുരേഷ്കൃഷ്ണ, ശബരീഷ് വര്‍മ, അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്, മാല പാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. അപ്പു എന്‍. ഭട്ടതിരി എഡിറ്റിംഗും ജ്യോതിഷ് ശങ്കര്‍ കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. മധുവാസുദേവന്റേയും വിനായക് ശശികുമാറിന്റേയും വരികള്‍ക്ക് സച്ചിന് ശങ്കര്‍ മന്നത്താണ് സംഗീതം പകര്‍ന്നിരിക്കുന്നത്.