തമിഴ് നടൻ അജിത്ത് കുമാറിനും സംഘത്തിനും ഒപ്പം ഒരു നീണ്ട യാത്ര പോയതിന്റെ സന്തോഷത്തിലാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിൽ യാത്രയെക്കുറിച്ച് പങ്കുവെച്ച മഞ്ജു വാര്യർ ചിത്രങ്ങളും ആരാധകരുമായി പങ്കുവെച്ചു. പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് എന്നീ സ്ഥലങ്ങളിലൂടെയാണ് മഞ്ജുവും അജിത്തും ഉൾപ്പെട്ട സംഘം ബൈക്ക് യാത്ര നടത്തിയത്.
നിലവിൽ അജിത്ത് നായകനാകുന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് മഞ്ജു വാര്യർ. വെട്രിമാരൻ സംവിധാനം ചെയ്ത അസുരന് ശേഷം തമിഴ് സിനിമയിൽ മഞ്ജു വീണ്ടും നായികയായി എത്തുകയാണ്. വലിമൈയ്ക്ക് ശേഷം അജിത്തിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയായി എത്തുന്നത്. ബോണി കപൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലാണ്.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേയാണ് അജിത്തും സംഘവും ബൈക്ക് യാത്ര നടത്തിയത്. നാലു ചക്രമുള്ള വാഹനത്തിൽ നിരവധി യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ബൈക്കിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് മഞ്ജു കുറിച്ചു. തന്നെ ഈ യാത്രയ്ക്കായി ക്ഷണിച്ച അഡ്വഞ്ചര്‍ റൈഡേഴ്സ് ഓഫ് ഇന്ത്യ, അജിത്ത്, ബിനീഷ് ചന്ദ്ര തുടങ്ങിയവര്‍ക്കെല്ലാം മഞ്ജു നന്ദി അറിയിക്കുകയും ചെയ്തു. പതിനാറ് പേർ അടങ്ങിയ സംഘമായിരുന്നു യാത്ര നടത്തിയത്.
Recently #Ajithkumar went on a bike trip along with a 16 member team which included his #AK61 heroine #ManjuWarrier. The team toured Kashmir, Ladakh, Himachal Pradesh & Punjab, noted @ManjuWarrier4 in her social media. pic.twitter.com/jA8Q3Olk1q
— Sreedhar Pillai (@sri50) September 2, 2022