ജോക്കര്‍ എന്ന സിനിമയിലൂടെ മലയാളത്തിന് പ്രിയങ്കരിയായ നടിയാണ് മന്യ. തുടര്‍ന്ന് നിരവധി മലയാള സിനിമകളില്‍ മന്യ വേഷമിട്ടു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ് മന്യ. ഇപ്പോഴിതാ ആരാധകര്‍ക്ക് പ്രചോദനം നല്കുന്ന ചില കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് മന്യ. എത്ര വലിയ പ്രശ്നങ്ങളുണ്ടായാലും ജീവിത പോരാട്ടത്തില്‍ നിന്ന് പിന്മാറരുതെന്നാണ് മന്യ പറയുന്നത്. ഒരു ഡാന്‍സ് വിഡിയോ പങ്കുവച്ചാണ് മന്യ ചില കാര്യങ്ങള്‍ പങ്കുവച്ചത്.
ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഒരു അക്യൂട്ട് ഡിസ്ക് ഹെര്‍ണിയയ്ക്കും ശേഷമുള്ള ഡാന്സാണിതെന്ന് മന്യ പറയുന്നു. വീണ്ടും നടക്കാന്‍ കഴിയുമെന്ന് പോലും കരുതിയിരുന്നില്ല. ദൈവത്തിനും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദിയെന്നും മന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നട്ടെല്ലിലെ ഹെര്‍ഡിയേറ്റ് ഡിസ്കിന് ന്യൂക്ലിയസ് പള്‍പോസസ് ഇന്റര്‍വെര്‍ട്രെബല്‍ സ്പേസില്‍ നിന്ന് സ്ഥാനഭ്രംശം സംഭവിയ്ക്കുന്ന അവസ്ഥയാണ് ഡിസ്ക് ഹെര്‍ണിയ. നൃത്തം സന്തോഷം നല്കുന്നു, ശാസ്ത്രക്രിയയ്ക്ക് ശേഷം, സുഖം പ്രാപിയ്ക്കുന്നു, അഭിനേതാവിന്റെ ജീവിതം എന്നൊക്കെയാണ് പോസ്റ്റിന് ഹാഷ് ടാഗ് ആയി മന്യ നല്‍കിയിരിക്കുന്നത്. നിരവധി പേര് മന്യക്ക് ആശംസകളുമായി എത്തി.
സീതാരാമ രാജു എന്ന തെലുങ്ക് ചിത്രത്തിലായിരുന്നു മന്യ ആദ്യമായി അഭിനയിച്ചത്. സിനിമയില്‍ നിന്ന് ഇടവേള എടുത്ത നടി ഇപ്പോള്‍ വിദേശത്ത് ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. ആദ്യ ബന്ധം വേര്‍പെടുത്തിയ ശേഷം 2013ല്‍ വികാസ് ബാജ്പേയി എന്നയാളെയാണ് മന്യ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്.
View this post on Instagram