1982 മുതൽ സിനിമാലോകത്തുള്ള തിളങ്ങി നിൽക്കുന്നെ താരമാണ് മീന. ബാലതാരമായി തുടങ്ങി പിന്നീട് നായികനിരയിലേക്കുയര്‍ന്ന നടി തമിഴിൽ, തെലുങ്കു, കന്നഡ, മലയാളം വളരെ സജീവമാകുകയായിരുന്നു. ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന സിനിമയിൽ ബാലതാരമായിട്ടാണ് മലയാളത്തിൽ മീനയെത്തിയത്. മോഹൻലാലിനൊപ്പം വര്ണ്ണപകിട്ടിലാണ് മലയാളത്തിൽ ആദ്യമായി നായികയായി അഭിനയിച്ചത്. മീന ഒടുവിലായി അഭിനയിച്ച ചിത്രമാണ് ദൃശ്യം 2. മീനയുടെ ആദ്യത്തെ ഡയറക്ട് ഒടിടി റിലീസ് സിനിമയുമാണിത്. ദൃശ്യം 2ന്റെ സെറ്റിലെ വിശേഷങ്ങളെ കുറിച്ച് പറയുകയാണ് മീന.
ബാലതാരമായി അഭിനയിച്ചു കൊണ്ടിരുന്ന സമയത്തും ശേഷം നായികയായപ്പോഴുമെല്ലാം ഏറെ ഗൗരവത്തോടെയാണ് സിനിമയെ സമീപിച്ചിരുന്നതെന്ന് മീന പറഞ്ഞിരിക്കുകായണ്. ജോലിയുടെ കാര്യത്തില്‍ കൃത്യനിഷ്ഠയില്ലെന്ന് താൻ ഒരു സംവിധായകനെ കൊണ്ടും പറയിപ്പിച്ചിട്ടില്ലെന്നും നടി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.ചെറുപ്പത്തിലെയൊക്കെ അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു ഷൂട്ടിന് പോയിരുന്നത്. സംവിധായകന് കരയാനും ചിരിക്കാനുമൊക്കെ പറയുന്നതുപോലെ ചെയ്യും. നായികയായ ശേഷമാണ് ആളുകളുടെ സ്നേഹം കണ്ടപ്പോള്‍ ഈ ജോലിയുടെ രസവും ഗൗരവവും ശരിക്ക് അറിയാനായതെന്നും മീന പറഞ്ഞിരിക്കുകയാണ്.‘പ്രേക്ഷകര്‍ ഇല്ലെങ്കില്‍ താരങ്ങളില്ല’ എന്ന് ഒരിക്കൽ രജിനികാന്ത് സാര്‍ പറഞ്ഞു തന്നെ കാര്യം എപ്പോഴും മനസ്സിലുണ്ട് എന്നും മീന പറഞ്ഞിരിക്കുകാണ്. ഏറ്റവും ഒടുവിൽ ദൃശ്യം 2 എന്ന സിനിമയിലാണ് താൻ അഭിനയിച്ചത്. ഇതുവരെ അനുഭവിക്കാത്ത തരം അനുഭവങ്ങളായിരുന്നു സിനിമയിലേതെന്നും മീന പറയുന്നു.
മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കഴിഞ്ഞ ശേഷം സെപ്റ്റംബര്‍ പകുതി വരെ കുടുംബത്തോടെ ചെന്നൈയിലെ വീട്ടില്‍ നിന്നു പുറത്തിറങ്ങിയിട്ടില്ല, അതിനാൽ തന്നെ ‘ദൃശ്യം 2’ ലേ ക്കു വിളിച്ചപ്പോള്‍ ടെൻഷനായിരുന്നു. വീട്ടിൽ പ്രായമായവരുണ്ട്, മകളുമുണ്ട്. വീട്ടിലും ഷൂട്ടിന് വിടുന്ന കാര്യത്തിൽ ആർക്കും താല്പര്യമുണ്ടായിരുന്നില്ല, മീന പറയുകയാണ്.അപ്പോഴാണ് ഭര്‍ത്താവ് വിദ്യാസാഗറിന്റെ അനുവാദത്തോടെ വരാനായത്, ഈ കൊവിഡ് ഭീതിയുടെ സമയത്തും ലാലേട്ടൻ അഭിനയിക്കുന്നില്ലേ, അതിനാൽ സെറ്റിൽ ക്രൂ അത്രയും കെയര്‍ നൽകുമെന്നായിരുന്നു അദ്ദേഹം പറയുകയുണ്ടായത്. ആ ധൈര്യത്തിലാണ് സിനിമയിൽ അഭിനയിച്ചതെന്ന് മീന പറയുന്നു.
Like this:
Like Loading...
Related