ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമായ പച്ചപ്പ് എങ്ങും നിലനിർത്തുവാനും ശുദ്ധമായ വായുവിന്റെ അളവ് കൂട്ടുവാനും ലക്ഷ്യമിട്ടുള്ള ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് നടി മീന. ദേവി നാഗവല്ലിയുടെ വെല്ലുവിളി ഏറ്റെടുത്താണ് പ്രേക്ഷകരുടെ പ്രിയ നായിക മൂന്ന് വൃക്ഷതൈകൾ നട്ടത്. കൂടാതെ വെങ്കടേഷ് ദഗ്ഗുബാട്ടി, കിച്ച സുധീപ്, കീർത്തി സുരേഷ്, മഞ്ജു വാര്യർ എന്നിവരെയും താരം ഈ വെല്ലുവിളി ഏറ്റെടുക്കുവാൻ ക്ഷണിച്ചിട്ടുണ്ട്. ഇവരുടെ പങ്കാളിത്തം വഴി കോടിക്കണക്കിന് വരുന്ന ഇവരുടെ ആരാധകരിലൂടെ ഈ ചലഞ്ച് സൗത്ത് ഇന്ത്യ മുഴുവൻ നിറയുകയും ചെയ്യുമെന്ന് താരം കുറിച്ചു. നേരത്തെ മഹേഷ് ബാബു, വിജയ് തുടങ്ങിയവരെല്ലാം ഈ ചലഞ്ച് ഏറ്റെടുത്തിരുന്നു.