ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്നതാണ് നടി മീന. തെലുങ്കിലൂടെ നായികയായി മാറിയ മീന സാന്ത്വനത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി തുടങ്ങിയവരുടെ നായികയായി താരം തിളങ്ങി.
ഇപ്പോഴിതാ ഹോളി ആഘോഷിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. ഒരു ബോളിവുഡ് ഗാനത്തിന് ഡാന്‍സ് ചെയ്തുകൊണ്ടുള്ള വിഡിയോയാണ് മീന പങ്കുവച്ചത്. ‘ഈ ഹോളി നിങ്ങളുടെ ജീവിതത്തിന് തിളക്കവും നിറങ്ങളും നല്കട്ടെ.’ എന്ന ക്യാപ്ഷനോടെയാണ് മീന വിഡിയോ ഷെയര്‍ ചെയ്തത്. നിരവധി പേര് മീനയുടെ ഡാന്‍സിനെ പ്രശംസിച്ച് രംഗത്തെത്തി.
മീനയുടേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം ബ്രോ ഡാഡിയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, ലാലു അലക്സ്, കനിഹ, കല്ല്യാണി പ്രിയദര്ശന് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.