തന്റെ പേരിലുണ്ടായിരുന്ന യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തവരില്‍ നിന്നുണ്ടായ ചതി പറഞ്ഞ് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. തന്റെ പേരില്‍ വന്ന പ്ലേ ബട്ടണ്‍ പോലും അവര്‍ നല്‍കിയില്ലെന്നും അത് അവര്‍ ആക്രിക്കടയ്ക്ക് വിറ്റോ എന്ന് സംശയിക്കുന്നതായും മീനാക്ഷി പറഞ്ഞു. മീനാക്ഷി അനൂപ് എന്ന പേരില്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ച സന്തോഷം പങ്കുവച്ചാണ് തങ്ങള്‍ക്ക് പറ്റിയ ചതിയെക്കുറിച്ച് മീനാക്ഷിയും കുടുംബവും വിശദീകരിച്ചത്.
ഒരു ക്രൂ തങ്ങളെ ഇങ്ങോട്ട് വന്ന് കാണുകയായിരുന്നു. യൂട്യൂബ് ചാനല്‍ തങ്ങളുടെ പ്ലാനിലില്ലായിരുന്നു. കൂട്ടുകാര്‍ ചെറുതായി ഫോഴ്സ് ചെയ്തിരുന്നു. എന്റര്ടെയ്ന്മെന്റ് പര്‍പ്പസിന് വേണ്ടിയാണ് തുടങ്ങാന്‍ തീരുമാനിച്ചതെന്നും മീനാക്ഷി പറയുന്നു. തന്റെ പേരില്‍ മെയില്‍ ഐഡി തുടങ്ങിയത് അവരാണ്. തന്റെ യൂസര്‍ ഐഡിയും പാസ് വേഡും അടക്കം സകല കാര്യങ്ങളും അവരുടെ കൈവശമായിരുന്നു. യൂട്യൂബില്‍ നിന്ന് കിട്ടുന്ന പണത്തിന്റെ പകുതിയും അവരാണ് കൈക്കലാക്കിയിരുന്നതെന്നും മീനാക്ഷി വ്യക്തമാക്കി
ഇതൊന്നും നേരത്തേ മനസിലാകാതിരുന്നത് തങ്ങള്‍ക്ക് ബോധമില്ലാത്തതുകൊണ്ടല്ല. പോട്ടെ എന്നു കരുതിയതുകൊണ്ടാണ്. എന്തായാലും തങ്ങള്‍ നിയമപരമായി മൂവ് ചെയ്തിട്ടുണ്ട്. കോട്ടയം എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇന്‍കം ടാക്സ് ഓഫിസില്‍ തങ്ങള്‍ക്ക് ലഭിച്ച പൈസയുടെ സ്റ്റേറ്റ്മെന്റ് നല്‍കിയിട്ടുണ്ട്. കൃത്യമായ അന്വേഷണം ഉണ്ടാകും. വ്യക്തിപരമായി അറിയുന്ന ആളുകളുമായി മാത്രമേ പാര്‍ട്ണര്‍ഷിപ്പില്‍ യൂട്യൂബ് തുടങ്ങാവൂ എന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു.