റിയാലിറ്റി ഷോയിലൂടെയും പിന്നീട് അവതാരകയായും നടിയായും പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മീനാക്ഷി രവീന്ദ്രൻ. നായികാനായകൻ എന്ന പരിപാടിയിലൂടെ എത്തിയ മീനാക്ഷി ഇപ്പോൾ ‘ഉടൻ പണം’ പരിപാടിയുടെ അവതാരകയാണ്. ഡെയിൻ ഡേവിസും മീനാക്ഷിയും ചേർന്നാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. മാലിക് സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായിട്ട് അഭിനയിച്ച മീനാക്ഷി ഹൃദയം സിനിമയിലും ഒരു ചെറിയ വേഷത്തിൽ എത്തിയിരുന്നു.
പുറത്തേക്ക് ഇറങ്ങുമ്പോൾ ആളുകൾ തന്നെ തിരിച്ചറിയുന്നുണ്ടെന്നും എന്നാൽ അത് താനിപ്പോഴും ഉൾക്കൊണ്ടിട്ടില്ലെന്നും പല അഭിമുഖങ്ങളിലും മീനാക്ഷി പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒരു അനുഭവമാണ് മീനാക്ഷി കഴിഞ്ഞയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ലുലു മാളിൽ പോയപ്പോൾ ആയിരുന്നു സംഭവം. ഒരു അപ്പാപ്പൻ തന്നെ കുറേ നേരമായി തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു. ഇത് തന്നെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. താൻ അപ്പാപ്പന്റെ അടുത്ത് ചെന്നിട്ട് ‘എന്താ ചേട്ടാ’ എന്ന് ചോദിച്ചു. അപ്പോൾ ആ അപ്പാപ്പൻ, ‘മീനാക്ഷി അല്ലേ’ എന്നായിരുന്നു മറുപടിയായി ചോദിച്ചത്. അതുകേട്ട് താൻ വല്ലാതെ ഉരുകിപ്പോയെന്നും മീനാക്ഷി പറഞ്ഞു. പുറത്തിറങ്ങുമ്പോൾ തന്നെ ആളുകൾ തിരിച്ചറിയുമെന്നത് തനിക്ക് ഉൾക്കൊള്ളാൻ ആയിട്ടില്ലെന്നും മീനാക്ഷി പറഞ്ഞു.
ഇരുപത്തിരണ്ടാം വയസിലാണ് ജോലി രാജിവെച്ച് അഭിനയത്തിലേക്ക് മീനാക്ഷി എത്തിയത്. അഭിനയവും അവതാരകജോലിയും ഒക്കെയായി തിരക്കിലാണ് ഇപ്പോൾ മീനാക്ഷി. സ്കൈ എന്ന പേരുള്ള ഒരു പട്ടിക്കുട്ടിയും ഇപ്പോൾ മീനാക്ഷിക്ക് സ്വന്തമായിട്ടുണ്ട്. കഴിഞ്ഞ പിറന്നാളിന് സുഹൃത്തും സഹ അവതാരകനുമായ ഡെയിൻ ഡേവിസ് ആണ് പട്ടിക്കുട്ടിയെ സമ്മാനമായി നൽകിയത്. ആളുകൾ തന്നെപ്പറ്റി എന്ത് പറയുന്നു എന്നത് തനിക്ക് ഒരു വിഷയമല്ലെന്നും താൻ തന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നതെന്നും മീനാക്ഷി വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…