സിനിമയിലേക്കുള്ള രണ്ടാം വരവിൽ കൂടുതൽ സജീവമാകുകയാണ് നടി മീര ജാസ്മിൻ. സിനിമയിൽ മാത്രമല്ല ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. കഴിഞ്ഞദിവസം മീര തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ഞായറാഴ്ചയിലെ ചൂടുള്ള സോക്സും സുഖപ്രദമായ വസ്ത്രങ്ങളും’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ മീര പങ്കുവെച്ചത്. വളരെ ക്യൂട്ട് ആയിട്ടുള്ള ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു.
നീണ്ട ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ വീണ്ടും സിനിമയിലേക്ക് എത്തിയത്. രണ്ടാം വരവിൽ ഒരുപാട് മാറ്റങ്ങളുമായാണ് താരം എത്തിയത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. വളരെ ഫാഷണബിൾ ആയിട്ടുള്ള ചിത്രങ്ങളാണ് മീര ജാസ്മിൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.
ഫിറ്റ്നസിലും താരം ഏറെ ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞയിടെ ജിമ്മിൽ നിന്ന് പകർത്തിയ ഏതാനും ചിത്രങ്ങൾ മീര സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ‘എല്ലാ വളർച്ചയും നിങ്ങളുടെ കംഫർട്ട് സോണിന് പുറത്താണ്’ എന്ന് കുറിച്ചായിരുന്നു മീര പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. മീര ജാസ്മിൻ നായികയായി എത്തിയ ‘മകൾ’ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. 2016ൽ പുറത്തിറങ്ങിയ പത്ത് കൽപനകൾ, 2018ൽ പുറത്തിറങ്ങിയ പൂമരം എന്നീ സിനിമകൾക്ക് ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് മകൾ.
View this post on Instagram