വിക്രം നായകനായി എത്തുന്ന കോബ്രയില്‍ മലയാളി താരം മിയ ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2020 ലായിരുന്നു മിയ ചിത്രത്തില്‍ ജോയില്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മിയ പറഞ്ഞ ചില വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയില്‍ ജോയിന്‍ ചെയ്യുമ്പോള്‍ താന്‍ സിംഗിള്‍ ആയിരുന്നുവെന്നും സിനിയുടെ ഷൂട്ട് കഴിഞ്ഞപ്പോള്‍ കുഞ്ഞിന് അഞ്ച് മാസം പ്രായമായെന്നും മിയ പറഞ്ഞു.
കോബ്രയുടെ പ്രമോഷന് പരിപാടിയില്‍ മിയ ഇത് പറഞ്ഞപ്പോള്‍ കാണികള്‍ കൈയടിയോടെയാണ് ഇതിനെ സ്വീകരിച്ചത്. 2019ലാണ് ചിത്രം തുടങ്ങിയതെന്നും 2020 ജനുവരിയില്‍ താന്‍ ചിത്രത്തിന്റെ ഭാഗമായെന്നും മിയ പറഞ്ഞു. ആ സമയം താന്‍ സിംഗിള്‍ ആയിരുന്നു. രണ്ടാം ഷെഡ്യൂളിന് പോയപ്പോള്‍ വിവാഹിതയായി. മൂന്നാം ഷെഡ്യൂളിന് പോയപ്പോള്‍ താന്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നും ചിത്രം റിലീസാകുമ്പോള്‍ കുഞ്ഞിന് അഞ്ച് മാസമായെന്നും മിയ പറഞ്ഞു.
ഇതിനിടെ മിയയുടെ കുഞ്ഞുമായി വിക്രം വേദിയിലെത്തി. ‘ഇത് കോബ്ര ബേബി’ എന്നായിരുന്നു വിക്രം പറഞ്ഞത്. തുടര്‍ന്ന് മിയക്കും ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം വിക്രം ഫോട്ടോയ്ക്ക് പോസ് ചെയ്തു.