മരണത്തെ ഞാൻ നേരിട്ടു കണ്ടു,‌‌ ഞാൻ കിടപ്പിലായപ്പോൾ സഹായിച്ചത് ബാല സ‍ർ – സഹായത്തിന് നന്ദി അറിയിക്കാൻ നേരിട്ടെത്തി മോളി കണ്ണമാലി, വൈറലായി വീഡിയോ

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മോളി കണ്ണമാലി. നായകനായും വില്ലനായും സഹനടനായും തിളങ്ങി മലയാളികൾക്ക് പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ബാല. കഴിഞ്ഞദിവസം ബാലയെ കാണാൻ മോളി കണ്ണമാലി മകനും മരുമകൾക്കുമൊപ്പം എത്തി. ഇതിന്റെ വീഡിയോ ബാല തന്റെ യുട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മോളി കണ്ണമാലി ന്യൂമോണിയ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. സഹായവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. നടൻ ബാലയും മോളി കണ്ണമാലിക്ക് സഹായവുമായി എത്തിയിരുന്നു. ഇതിൽ ബാലയ്ക്ക് നന്ദി അറിയിക്കാൻ എത്തിയതാണ് മോളി കണ്ണമാലി.

ഇത് പ്ലാൻ ചെയ്ത വീഡിയോ അല്ലെന്നും ഷൂട്ടിങ്ങല്ലെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. മോളിയെ ചാള മേരി എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് ബാല വീഡിയോ ആരംഭിക്കുന്നത്. മരണം വരെ മേരി ചേച്ചി എത്തിയെന്നും പക്ഷേ ചേച്ചി തിരിച്ച് വരുമെന്ന് എനിക്ക് തോന്നിയെന്നും ചേച്ചി തിരിച്ചുവന്നെന്നും ബാല പറഞ്ഞു. ദൈവത്തിന്റെ കൃപയാണെന്നും എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും കൊണ്ട് ചേച്ചി തിരിച്ച് വന്നെന്നും പറഞ്ഞ ബാല അന്ന് കണ്ടപ്പോൾ ആശുപത്രി കിടക്കയിലായിരുന്നെന്നും പറഞ്ഞു. അച്ഛനും അമ്മയും ആരെന്ന് ജനിക്കുന്ന സമയത്ത് അറിയില്ലെന്നും പക്ഷേ മരിക്കുമ്പോൾ ആരൊക്കെ നമുക്ക് ഒപ്പമുണ്ടാകുമെന്ന് അറിയാൻ പറ്റുമെന്നും ബാല വീഡിയോയിൽ പറയുന്നു. മോളി കണ്ണമാലിക്ക് ഒരു കുറച്ച് തുകയും കൈമാറുന്നുണ്ട്.

മരണത്തെ താൻ നേരിട്ട് കണ്ട് തിരിച്ചുവന്നതാണെന്ന് മോളി കണ്ണമാലിയും പറഞ്ഞു. വലിയ ആഗ്രഹങ്ങളില്ല. മക്കൾ തനിക്കുവേണ്ടി കഷ്ടപ്പെടുകയാണ്. അറ്റാക്ക് വന്ന സമയത്ത് പട്ടയം പണയം വെച്ച് ഒരു നാല് ലക്ഷം രൂപ എടുത്തിട്ടുണ്ടായിരുന്നു. ഇപ്പോൾ ആറ് ലക്ഷത്തോളം രൂപയുണ്ട്. ജപ്തി വന്നിരിക്കുകയാണെന്നും അക്കാര്യം ബാല സാറിനോട് പറയാനായി വന്നതാണെന്നും അവർ പറഞ്ഞു. താൻ കിടപ്പിലായപ്പോൾ മകൻ ‌ഓടി വന്നെന്നും അപ്പോൾ ബാല സാർ സഹായിച്ചെന്നും ആശുപത്രിയിൽ നിന്ന് ഇറങ്ങി ആദ്യം കാണാൻ വന്നത് ബാല സാറിനെയാണെന്നും അവർ പറഞ്ഞു. മലയാള സിനിമയിൽ ഒരുമിച്ച് അഭിനയിക്കണമെന്ന് തങ്ങൾക്ക് ഇരുവർക്കും ആഗ്രഹമുണ്ടെന്നും മോളി കണ്ണമാലി പറഞ്ഞു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago