തെരുവ് നായയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് നടി മൃദുല മുരളി. തെരുവ് നായ്ക്കളെ കൊല്ലരുതെന്നും അവരെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടര്‍ ഒരുക്കുകയാണ് വേണ്ടതെന്നും മൃദുല മുരളി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
View this post on Instagram
പൈശാചികമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന, മറ്റുള്ളവരെ കൊന്നൊടുക്കുന്ന മനുഷ്യരുണ്ട്. എന്താണ് ഇതിന് പരിഹാരമെന്ന് മൃദുല ചോദിക്കുന്നു. മുഴുവന്‍ മനുഷ്യരേയും കൊന്നൊടുക്കുക. ഇതാണോ പരിഹാരമാര്‍ഗമെന്ന് നടി ചോദിക്കുന്നു. തെരുവ് നായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ എന്ന ഹാഷ്ടാഗും താരം പങ്കുവയ്ക്കാറുണ്ട്.
നിരവധി പേരാണ് നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവരുന്നത്. മൃഗ സ്നേഹികള്‍ ഇറങ്ങിയല്ലോ എന്നായിരുന്നു ഒരാളുടെ മറുപടി. ഇതിന് മറുപടിയായി ‘ഇറങ്ങണമല്ലോ എന്നും ആ പാവങ്ങള്‍ക്ക് അതിന് പറ്റൂല്ലല്ലോ എന്നും മൃദുല മറുപടി പറഞ്ഞു. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പേ പിടിച്ചതും അക്രമകാരികളുമായ നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനിടെയാണ് തെരുവ് നായ്ക്കള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി നടി രംഗത്തെത്തിയത്.