നടി മുക്തയും മകൾ കിയറായും ലോക്ക് ഡൗൺ കാലം രസകരമായ വിദ്യകളുമായി മനോഹരമാക്കുകയാണ്. അതോടൊപ്പം തന്നെ ലോക്ക് ഡൗൺ കാലത്ത് കുട്ടികളെ കൈയിലെടുക്കാനുള്ള കുറുക്കുവഴികളും താരം പങ്ക് വെച്ചിരിക്കുകയാണ്.
“കുട്ടികൾക്ക് അവരുടെ ഇഷ്ടപ്പെട്ട വിഡിയോകൾ കാണുവാനും ഓൺലൈൻ ഗെയിംസ് കളിക്കുവാനും ഫോൺ കൊടുക്കുന്നതിന് പകരം അവരെ കൊണ്ട് സൈഡ് വോക്ക് ചോക്ക് ഗെയിം പോലെയുള്ള രസകരമായ പ്രവർത്തികൾ ചെയ്യിക്കണം. കൂടാതെ കുക്കിംഗ്, ക്ലീനിങ്, വാഷിംഗ് തുടങ്ങിയ കാര്യങ്ങളിലും അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക. അത് മാതാപിതാക്കളും മക്കളും തമ്മിലുള്ള അകലം കുറക്കുകയും നമ്മളെ ഒരു സുഹൃത്തായി അവർ കരുതുകയും ചെയ്യുന്നതിന് സഹായിക്കും.”
“അവളോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുവാൻ ലഭിച്ചതോട് കൂടി അവൾക്ക് വേണ്ടി രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ ഒരു ടൈം ടേബിൾ തയ്യാറാക്കിയിട്ടുണ്ട്. ചെറുപ്പം മുതലേ ഇങ്ങനെ ഒരു ശീലം വളർത്തിയെടുക്കുന്നതിലൂടെ ഉത്തരവാദിത്വബോധവും സ്വയംപര്യാപ്തതയുമുള്ള ഒരു കുട്ടിയായി വളരുവാൻ അവൾക്ക് അത് ഏറെ സഹായം ചെയ്യും. ഈ ലോക്ക് ഡൗൺ കാലത്ത് കുട്ടികൾക്ക് ആവശ്യമായ ജീവിതപാഠങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നതിലൂടെ നല്ല പൗരന്മാരായി അവരെ വളർത്തുവാൻ നമുക്ക് സാധിക്കും.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…