സിനിമയില്‍ നിന്ന് ഏറെ നാളായി വിട്ടുനിന്ന നടി മൈഥിലി അടുത്തിടെയാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്. വിവാഹവുമായി ബന്ധപ്പെട്ടും അല്ലാതെയും ഏറെ വിമര്‍ശനങ്ങള്‍ കേട്ടു താരം. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് മൈഥിലി. ചെറിയ പ്രായത്തില്‍ സംഭവിച്ച കാര്യങ്ങളുടെ പേരില്‍ ഇന്നും പഴി കേള്‍ക്കാറുണ്ടെന്നാണ് മൈഥിലിയിപ്പോള് പറയുന്നത്.
പലരും പറഞ്ഞ് നടക്കുന്നതിനൊക്കെ മറുപടി പറയാന്‍ പോയാല്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പോലെ തല്ലി തീര്‍ക്കേണ്ടി വരുമെന്ന് മൈഥിലി പറഞ്ഞു. സിനിമയില്‍ വരുന്നതിന് മുന്‍പ്, തന്റെ പതിനേഴാം വയസില്‍ സംഭവിച്ച കാര്യങ്ങളില്‍ വരെ പഴികേള്‍ക്കേണ്ടി വരികയാണെന്നും താരം പറഞ്ഞു. കേസുമായി മുന്നോട്ടുപോയ കാര്യത്തെക്കുറിച്ചും മൈഥിലി പറയുന്നുണ്ട്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് തന്നെ ഉപദ്രവിച്ചത്. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്ത് ലൊക്കേഷനില്‍ വന്ന് ബഹളമുണ്ടാക്കിയതോടെ ‘അമ്മ’ ഇടപെട്ടാണ് 2012 ല്‍ ശ്രീലേഖ ഐപിഎസിനെ കണ്ട് പരാതി നല്‍കിയത്. കേസ് കോടതിയിലെത്തി. ജയിലില്‍ കിടന്ന അയാള്‍ ജാമ്യം കിട്ടി പുറത്തിറങ്ങി. അയാളില്‍ നിന്നും സമാനമായ അനുഭവം ഉണ്ടായ മറ്റൊരു പെണ്‍കുട്ടിയും ഇതുപോലെ കേസ് കൊടുത്തിട്ടുണ്ടെന്നും മൈഥിലി പറഞ്ഞു.
വിവാഹ വാര്‍ത്ത പോലും പലരും വളച്ചൊടിച്ചാണ് എഴുതിയത്. ഒരു തരത്തില്‍ നമ്മളെ വിറ്റ് അവര്‍ കാശുണ്ടാക്കുന്നു. നെഗറ്റിവിറ്റി പ്രചരിക്കുന്ന ഇവര്‍ക്കെതിരെയും സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും’ മൈഥിലി വ്യക്തമാക്കി.