സിനിമാമേഖലയിലെ ആഴമേറിയ ചില സൗഹൃദങ്ങളിൽ ഒന്നാണ് നടി നമിത പ്രമോദിന്റേത്. എന്നാൽ, ആ സൗഹൃദവലയത്തിലെ അംഗങ്ങൾ നടിമാരല്ല. പക്ഷേ, അവരുടെ അച്ഛൻമാർ മലയാള സിനിമയിലെ സൂപ്പർ താരങ്ങളാണ്. നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് എന്ന മീനൂട്ടിയും നാദിർഷയുടെ മക്കളായ ആയിഷയും ഖദീജയുമാണ് നമിത പ്രമോദിന്റെ കൂട്ടുകാരികൾ. മീനാക്ഷിയുമായുള്ള സൗഹൃദം ആരംഭിച്ചതിനെക്കുറിച്ചും ആ സൗഹൃദത്തെക്കുറിച്ചും വാചാലയാകുകയാണ് നമിത പ്രമോദ്. ആദ്യകാലത്ത് മീനാക്ഷിയൊരു ജാഡക്കാരിയെന്നാണ് താൻ കരുതിയിരുന്നതെന്ന് നമിത വ്യക്തമാക്കി. എന്നാൽ, ആ ധാരണ മാറി മറിഞ്ഞത് ഒരു വിമാനയാത്രയോടെ ആണെന്നും നമിത പറഞ്ഞു. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
മീനാക്ഷി തനിക്ക് സഹോദരിയെപോലെയും ആത്മാർത്ഥ സുഹൃത്തിനെയും പോലെ ഉള്ള ഒരാളാണെന്ന് നമിത പറഞ്ഞു. മീനാക്ഷിയുമായി സംസാരിച്ചതും അടുപ്പത്തിലായതും അഞ്ചുവർഷം മുമ്പ് ഒരു യു എസ് ട്രിപ്പിന് പോയപ്പോൾ ആണെന്ന് നമിത പറഞ്ഞു. തങ്ങളങ്ങനെ സംസാരിക്കാർ ഇല്ലായിരുന്നു. കണ്ടപ്പോൾ തന്നെ ജാഡയാണെന്നാണ് കരുതിയത്. മീനാക്ഷി മിണ്ടുന്നത് വളരെ കുറവാണെന്നും സൗണ്ട് തോമയുടെ ലൊക്കേഷനിൽ വന്ന സമയത്ത് തന്നെ ഇടം കണ്ണിട്ട് മീനാക്ഷി ഇടയ്ക്ക് നോക്കുമെന്നും താനും അവളെ നോക്കുമെന്നും നമിത പറഞ്ഞു. ഒരു തവണ തന്നെ ചിരിച്ചു കാണിച്ചപ്പോൾ താനും ചിരിച്ചു കാണിച്ചു. യു എസ് ട്രിപ്പിന് പോയ സമയത്ത് നാദിർഷിക്കയുടെ മക്കളും ഒപ്പമുണ്ടായിരുന്നു.
നാദിർഷിക്കയുടെ മക്കൾ ഇടയ്ക്ക് എന്നെ നോക്കി ചിരിക്കുന്നുണ്ട്. എന്നാൽ, മീനാക്ഷി ഇടം കണ്ണിട്ട് നോക്കിയിട്ട് കാണാത്തത് പോലെയിരിക്കും. അത് കഴിഞ്ഞ് ഫ്ലൈറ്റിൽ കയറി. അടുത്തടുത്താണ് ഇരിക്കുന്നത്. ജാഡയായത് കൊണ്ട് ഒന്നും മിണ്ടിയില്ല. ഇടയ്ക്ക് രണ്ടാൾക്കും ഹോട്ട് ചോക്ലേറ്റ് കഴിക്കാൻ ഭയങ്കര കൊതി. ഫ്ലൈറ്റ് അറ്റൻഡൻഡ് ആയിട്ടുള്ള ഒരുത്തനുണ്ടായിരുന്നു. സുന്ദരനായിരുന്നു. ഞാനും മീനാക്ഷിയും പരസ്പരം നോക്കി. ഒരു അണ്ടർസ്റ്റാൻഡിങ്ങിൽ പോകാൻ തീരുമാനിച്ചു. എന്നിട്ട് അവനെ വിളിച്ചു. ഹോട്ട് ചോക്ലേറ്റ് വേണമായിട്ടല്ല. വീണ്ടും വീണ്ടും അവനെ കാണാൻ വേണ്ടിയിട്ട് ആിരുന്നു. ഇതിനിടയിൽ അവന്റെ പേര് നോക്കാന്‍ പറഞ്ഞത് നാദിര്‍ഷിക്കായുടെ ഇളയമകള്‍ ഖദീജയാണ്. അവൾ അന്ന് ഏഴാം ക്ലാസിലോ മറ്റോ പഠിക്കുകയാണ്. സാഹിൽ എന്നോ മറ്റോ ആണ് പേര്. മീനാക്ഷിയുമായി പരിചയത്തിലാകുന്നത് അവൻ കാരണമാണെന്നും മീനാക്ഷിയെ പോലെ തന്നെ നാദിർഷിക്കായുടെ മക്കളായ ആയിഷയോടും ഖദീജയടും അതുപോലെ തന്നെയുള്ള സ്നേഹവും കൂട്ടുമാണെന്നും നമിത പറഞ്ഞു.