ഈ അടുത്ത കാലത്ത് ഏറ്റവും വലിയ ഹിറ്റായി തീർന്ന ഒരു ഗാനമാണ് വിജയ് ചിത്രത്തിലെ വാത്തി കമിങ്ങ് എന്ന ഗാനം. നിരവധി പേർ ആ ഗാനത്തിന് ചുവട് വെക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ തമിഴ് നായിക നമിതയും ആ ഗാനത്തിനായി ചുവട് വെച്ചിരിക്കുകയാണ്. ഇലക്ഷൻ റാലിക്കിടയിലാണ് താരത്തിന്റെ ഡാൻസ്.
ബിജെപി പ്രവർത്തകയായ നമിത ബിജെപി സ്ഥാനാർഥി വനതി ശ്രീനിവാസന് വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് ഈ ഗാനത്തിനായി ചുവട് വെച്ചത്. വനതിയും കൂടെ ചുവട് വെക്കുന്നുണ്ട്. സ്ഥാനാർഥി തന്നെയാണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
…..Vanathi Coming…..#Vanathi4KovaiSouth #KovaiSouth #CoimbatoreSouth pic.twitter.com/HubD5SunlL
— Vanathi Srinivasan (@VanathiBJP) March 26, 2021