ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമായിരിക്കുകയാണ് നടി നമിത പ്രമോദ്. നാദിർഷ സംവിധാനം ചെയ്ത ഈശോ എന്ന സിനിമയിലാണ് നമിത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ തന്റെ പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോൾ. തനിക്ക് ഒരുപാട് ഹേറ്റേഴ്സ് ഉണ്ടെന്നും കമന്റ് ബോക്സിൽ അത് കാണാൻ കഴിയുമെന്നും താരം വ്യക്തമാക്കുന്നു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സോഷ്യൽ മീഡിയയിലെ കമന്റ് ബോക്സിൽ തനിക്ക് എതിരെ വരുന്ന കമന്റുകളെക്കുറിച്ച് നമിത പ്രമോദ് തുറന്നു പറഞ്ഞത്.
തനിക്ക് ഇഷ്ടം പോലെ ഹേറ്റേഴ്സ് ഉണ്ടെന്നും എന്തു പറഞ്ഞാലും വീഡിയോസിന്റെ താഴെ വന്ന് മോശമായി കമന്റെ ചെയ്യുന്നവരുണ്ടെന്ന് നമിത പറഞ്ഞു. എല്ലാവരെയും അങ്ങനെ കാറ്റഗറൈസ് ചെയ്യാൻ പറ്റില്ലെന്നും നമിത വ്യക്തമാക്കി. നല്ല വിമർശനങ്ങൾ കേൾക്കാറുണ്ട്. എന്നാൽ, ചില കമന്റുകൾ ഇവൾ ജീവിച്ചിരിപ്പുണ്ടോ, ഇവൾക്ക് ഇപ്പോൾ എന്താണ് പണി എന്ന തരത്തിലുള്ളതാണ്. അതിൽ ഒരു കമന്റ്, നമിത കരിയറിൽ ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ലല്ലോ, എവിടെ നിന്നാണ് ജീവിക്കാൻ കാശ് കിട്ടുന്നത് എന്നായിരുന്നു. ആ കമന്റ് താൻ ഇപ്പോഴും ഓർക്കുന്നുണ്ടെന്നും നടി പറഞ്ഞു.
തന്റെ ലൈഫിൽ സിനിമ മാത്രമല്ല ഉള്ളതെന്നും അച്ഛനും അമ്മയും ഉണ്ടെന്നും അങ്ങനെ ഒരുപാട് സ്ഥലത്ത് നിന്ന് വരുമാനം ലഭിക്കുന്നുണ്ടെന്നും താരം പറഞ്ഞു. നല്ല രീതിയിൽ കമന്റെ ചെയ്യുന്നവരുണ്ട്. എന്നാൽ, മോശമായി കമന്റ് ചെയ്യുന്നവരുമുണ്ട്. അവരുടെ ലൈഫിൽ കുറേ മോശം അനുഭവം ഉണ്ടാകാം. അതിന്റെ പേരിൽ ഫ്രസ്ട്രേറ്റഡായി ബാക്കിയുള്ളവരുടെ മേലേക്ക് തീർക്കുന്ന ഒരുപാട് ആളുകളുണ്ടെന്നും നമിത പറഞ്ഞു. പേഴ്സണൽ മെസേജ് അയയ്ക്കുന്നവർ ഇപ്പോൾ കുറവാണ്. സോഷ്യൽ മീഡിയയിൽ നിന്ന് പല കമന്റ്സും ഫേക്ക് ഐഡന്റിറ്റിയിൽ നിന്നാണെന്നും താരം പറഞ്ഞു. പുറത്തു നിന്ന് കാണുന്നവർക്ക് ഞാൻ എങ്ങനെയാണ് എന്റെ ലൈഫ് എങ്ങനെയാണെന്ന് അറിയില്ലെന്നും നമിത വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…