വേളാങ്കണ്ണി മാതാവ് എന്ന സീരിയലില്‍ മാതാവിന്റെ വേഷം ചെയ്ത് മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് നമിത പ്രമോദ്. പിന്നീട് അമ്മേ ദേവി, എന്റെ മാനസ പുത്രി തുടങ്ങിയ സീരിയലുകളിലുടെ സജീവമായ താരം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു.
രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലെ റിയ എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് താരത്തിന്റെ വളര്‍ച്ച വളരെ പെട്ടന്ന് ആയിരുന്നു. നായികയായി മലയാളത്തിലും അന്യഭാഷകളിലുമായി താരം ഇപ്പോള്‍ സജീവമാണ്. താരത്തിന് ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന സിനിമയിലാണ്.
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. രാജകുമാരി പോലെ തിളങ്ങി നിൽക്കുന്ന നമിതയുടെ പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ജീസ് ജോണാണ്. ആയിഷ നാദിർഷായാണ് സ്റ്റൈലിസ്റ്റ്.