Categories: ActressCelebrities

സിനിമയില്‍ നിന്നും ഉണ്ടായ ആ അനുഭവം തുറന്ന് പറഞ്ഞ് നടി നമിത

തെലുങ്ക്,തമിഴ്.മലയാളം എന്നീ സിനിമാ മേഖലയിലെ ആസ്വാദകർക്ക് ഒരേ പോലെ  പ്രിയങ്കരിയായ നടിയാണ് നമിത. അഭിനയമികവ് പുലർത്തിയ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷത്തിലൂടെയാണ് താരം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. അതെ പോലെ  ഗ്ലാമര്‍ ടൈപ്പ് കഥാപാത്രങ്ങളിലൂടെ അറിയപ്പെട്ട നടി “ബൗ വൗ” എന്ന ചിത്രത്തിലൂടെ വ്യത്യസ്ഥമായ കാൽവെയ്പ്പ് നടത്തിയിരിക്കുകയാണ്. ഈ  സിനിമയില്‍ വളരെ നല്ലൊരു  വേഷം പ്രതീക്ഷിക്കുന്ന താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

namitha

ഞാന്‍ നടീ-നടന്മാര്‍ എല്ലാവിധ  കഥാപാത്രങ്ങളും അവതരിപ്പിക്കേണ്ടവര്‍ ആണെന്നും അതെ പോലെ  അവരുടെ  അവകാശമാണെന്നും വിശ്വസിക്കുന്നയാളാണ്.എന്നാൽ നിര്‍ഭാഗ്യവശാല്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ‘ടൈപ്പ് കാസ്റ്റിങ്ങ്’ ആയിരുന്നു എന്നത് തന്നെയായിരുന്നു. ഒരിക്കല്‍ ഗ്ലാമര്‍ കഥാപാത്രം ചെയ്താല്‍ പിന്നെ എന്നും അങ്ങനെ തന്നെ ചെയ്യേണ്ടി വരുമെന്ന അവസ്ഥ. മറിച്ച്‌ ആ നടനോ നടിയ്‌ക്കോ മറ്റെന്തൊക്കെ അധികമായി ചെയ്യാനാകുമെന്ന കാര്യം ആരും പരിഗണിക്കുന്നതേയില്ല. മടുത്ത് പോകും നമ്മള്‍. നാടകവേദികളില്‍ പോലും അനുഭവ സമ്ബത്തുള്ള എനിക്ക് പലപ്പോഴും ലഭിച്ച കഥാപാത്രങ്ങള്‍ വെറും ഗ്ലാമറില്‍ ഒതുങ്ങി പോയി. ചില സംവിധായകര്‍ പ്രധാന കഥാപാത്രമാണെന്ന തരത്തില്‍ സിനിമയിലേക്ക് വിളിക്കും.

bow wow

വളരെ കുറച്ച്‌ ഭാഗങ്ങളൊക്കെ ഷൂട്ട് ചെയ്യും. അതിന്റെ കൂടെ തന്നെ  ഒരു ഗാനരംഗം ഉണ്ടാവും. പക്ഷേ സിനിമ പുറത്തിറങ്ങുമ്പോൾ  മറ്റുള്ള ഭാഗങ്ങളെല്ലാം ഒഴിവാക്കി ഗാനരംഗം മാത്രം ഉള്‍പ്പെടുത്തും. പലതവണ അത്തരം അനുഭവമുണ്ടായി. ഇത് കാണുന്ന പ്രേക്ഷകര്‍ വിചാരിക്കും ഞാന്‍ ഐറ്റം സോംഗ് മാത്രമേ ചെയ്യൂ എന്ന്. ഇതോടെയാണ് അത് ചെയ്യുന്നില്ലെന്ന് ഉറച്ച തീരുമാനം എടുത്തത് ‘ നമിത വ്യക്തമാക്കി. ഈ പാഠങ്ങളാണ് ‘ബൗ വൗ’ പോലൊരു സിനിമ ചെയ്യാനുള്ള പ്രേരണ. മികച്ച കഥാപാത്രങ്ങള്‍ എനിക്ക് വഴങ്ങുമെന്ന് തിരിച്ചറിയപ്പെടണം”

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago