ഒരുത്തീ എന്ന ചിത്രത്തിലൂടെ നവ്യ നായര്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന് കുഞ്ചാക്കോ ബോബനെ പറ്റി നവ്യ പറഞ്ഞ കമന്റാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
കുഞ്ചാക്കോ ബോബന് ഇപ്പോള്‍ ഓണ്‍സ്ക്രീനില്‍ എന്തൊരു കിസ്സിംഗാണെന്നാണ് തമാശകലര്‍ന്ന രീതിയില്‍ നവ്യ പറയുന്നത്. കുഞ്ചാക്കോ ബോബനോട് ഇതേപറ്റി ചോദിച്ചിരുന്നു. വാട്സ്ആപ്പ് മെസേജ് വഴിയാണ് ചോദിച്ചത്. എന്നാല്‍ അതിന് മറുപടിയൊന്നും ചാക്കോച്ചന് പറഞ്ഞില്ല. ഒരു സ്മൈലിയായിരുന്നു ഉത്തരമെന്നും നവ്യ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അവസാനം റിലീസ് ചെയ്ത ഭീമന്റെ വഴി എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്റെ ഓണ്‍സ്ക്രീന്‍ ചുംബനം പ്രേക്ഷകര്‍ കണ്ടത്. റിലീസിനൊരുങ്ങുന്ന ഒറ്റിലും കുഞ്ചാക്കോ ബോബന്റെ ചുംബന രംഗങ്ങളുണ്ട്. നേരത്തേ ചിത്രത്തിലെ ഒരു ഗാനം പുറത്തുവന്നിരുന്നു. ഈ ഗാനത്തില്‍ കുഞ്ചാക്കോ ബോബനും നായികയുമായുള്ള ചുംബന രംഗങ്ങളുണ്ട്. തീവണ്ടി എന്ന സൂപ്പര്‍ ഹിറ്റ് ഒരുക്കിയ ഫെല്ലിനി ഒരുക്കിയ മലയാളം- തമിഴ് ദ്വിഭാഷാ ചിത്രമാണ് ഒറ്റ്.