നീണ്ട രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്കൂൾ തുറന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും കൊറോണ കാരണം സ്കൂൾ തുറക്കൽ ചടങ്ങുകൾ ഓൺലൈനായി മാത്രമാണ് നടന്നത്. ഇത്തവണ സ്കൂളുകൾ പഴയതു പോലെ സജീവമാകുകയും കുട്ടികൾ സ്കുളിലേക്ക് എത്തുകയും പ്രവേശനോത്സവം സ്കൂളുകളിൽ ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു. കുട്ടികളുടെ ഒപ്പം മാതാപിതാക്കളും സ്കൂളിലേക്ക് എത്തി.
നടി നവ്യ നായർ തന്റെ മകൻ സായി കൃഷ്ണയുടെ ഒപ്പം സ്കൂൾ തുറന്ന ദിവസം സ്കൂളിലേക്ക് എത്തി. കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ് സായി. മകനൊപ്പം സ്കൂളിൽ എത്തിയ നവ്യ നായർ മകനൊപ്പവും സ്കൂളിലെ അധ്യാപികയ്ക്കൊപ്പവുമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സായിയുടെ പ്രിയ അധ്യാപികയായ ബെലിന്ദയ്ക്കൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചത്.
ഒരു ചെറിയ കുറിപ്പോടു കൂടിയാണ് നവ്യ നായർ ചിത്രങ്ങൾ പങ്കുവെച്ചത്. ‘ദീർഘമായ രണ്ടു വർഷത്തിനു ശേഷം സ്കൂൾ വീണ്ടും തുറന്നിരിക്കുകയാണ്, എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ.’ – സായിയുടെ അധ്യാപികയെയും പരിചയപ്പെടുത്താൻ നവ്യ മറന്നില്ല. പൊതുവിദ്യാഭ്യാസ മേഖലയിലെ പതിമൂവായിരത്തിലേറെ സ്കൂളുകളിലായി 42.9 ലക്ഷം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളിലേക്ക് എത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…