ടെലിവിഷൻ പരിപാടികളിൽ സജീവമാണ് നടി നവ്യ നായർ. കഴിഞ്ഞയിടെ ഒരു ടെലിവിഷൻ പരിപാടിയിൽ നവ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ആന്തരിക അവയവങ്ങള്‍ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു എന്ന് ഒരു പരിപാടിയിൽ നവ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്നാൽ, നവ്യക്കെതിരെ പരിഹാസ ശരങ്ങളുമായി സോഷ്യൽ മീഡിയ എത്തിയിരിക്കുകയാണ്.
”ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ഇന്റെര്ണല് ഓര്‍ഗന്‍സ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു.. ”എന്നാണ് നവ്യ പറഞ്ഞത്. എന്നാൽ ഇതിന്റെ ആധികാരികതയെ കുറിച്ചും സത്യസന്ധതയെക്കുറിച്ചും കൂടുതല്‍ ആയി അറിയില്ലെന്നും നവ്യ ഷോക്കിടെ പറഞ്ഞു. എന്നാല്‍ ഇതുപോലൊരു മണ്ടത്തരം, പൊതുവേദിയില്‍ വലിയ കാര്യമായി പറയാന്‍ മാത്രം ബോധം ഇല്ലാത്ത ആളാണോ നവ്യ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
അതേസമയം, നവ്യ പറഞ്ഞപ്പോൾ തന്നെ അതിന് തക്കതായ മറുപടി നൽകിയ മുകേഷിനെ വാനോളം പുകഴ്ത്താനും സോഷ്യൽമീഡിയ മറന്നില്ല. നവ്യ ഇക്കാര്യം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെ അത് മുഴുമിപ്പിക്കാൻ അവസരം നൽകാതെ ’ശരിയാ ഞാന്‍ പണ്ട് കൊല്ലത്ത് നിന്ന് സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോള്‍ ഒരു സന്യാസി ഇത് പോലെ വൃക്കയൊക്കെ കഴുകി അകത്തെടുത്ത് വെയ്ക്കുന്നത് കണ്ടിട്ടുണ്ട്’ എന്നായിരുന്നു മുകേഷിന്റെ പരിഹാസം.