മക്കള്‍ക്കൊപ്പമുള്ള ചിത്രവുമായി വീണ്ടും വിഘ്നേഷ് ശിവനും നയന്‍താരയും. ആരാധകര്‍ക്ക് പൊങ്കല്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് താരങ്ങള്‍ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. പതിവുപോലെ മക്കളുടെ മുഖം മറച്ചിട്ടുണ്ട്.
View this post on Instagram
ഒക്ടോബര്‍ ഒന്‍പതിനായിരുന്നു വാടക ഗര്‍ഭപാത്രത്തിലൂടെ നയന്‍താരയ്ക്കും വിഘ്നേഷിനും കുഞ്ഞുങ്ങള്‍ പിറന്നത്. ഉയിര്, ഉലകമെന്നാണ് മക്കളെ ഇരുവരും പരിചയപ്പെടുത്തിയത്. കുഞ്ഞുങ്ങള്‍ പിറന്നതിന് പിന്നാലെ വിഘ്നേഷ് ശിവന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ‘ നയനും ഞാനും അമ്മയും അപ്പയും ആയി. ഇരട്ടക്കുട്ടികളാല്‍ ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥനകളും പൂര്‍വികരുടെ അനുഗ്രഹങ്ങളും നന്മകളും ചേര്‍ന്ന് അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തില്‍ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടേയും അനുഗ്രഹം വേണം. ജീവിതം കൂടുതല്‍ ശോഭയുള്ളതും മനോഹരവുമാണ്’, കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് വിഘ്നേഷ് കുറിച്ചതിങ്ങനെ.
ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജൂണ്‍ ഒന്‍പതിനായിരുന്നു വിഘ്നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്. ചെന്നൈ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ആഢംബരപൂര്‍ണമായിരുന്നു വിവാഹം. ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാന്, തമിഴ് സൂപ്പര്‍താരങ്ങളായ രജനീകാന്ത്, സൂര്യ, കാര്‍ത്തി, അജിത്ത്, വിജയ്, സംവിധായകരായ ആറ്റ്ലി, ഗൗതം വാസുദേവ മേനോന് തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.