തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരാകുന്നു. ജൂൺ മാസത്തിൽ ഇവർ വിവാഹിതരാകുമെന്നാണ് കരുതുന്നത്. ജൂൺ ഒമ്പതിന് തിരുപ്പതിയിൽ വെച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
ഇരുവരും ദീർഘനാളായി പ്രണയത്തിലാണ്. അടുത്ത മാസം ഒമ്പതാം തീയതി തിരുമല തിരുപ്പതി ക്ഷേത്രത്തിൽ വെച്ചായിരിക്കും വിവാഹം എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ഒരു വിവാഹമായിരിക്കും താരങ്ങളുടേതെന്നും റിപ്പോർട്ടുകളുണ്ട്.
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത കാതുവാക്കുളെ രണ്ട് കാതൽ എന്ന സിനിമയിൽ നയൻതാര അഭിനയിച്ചിരുന്നു. വിജയ് സേതുപതിയും സാമന്തയും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ബോക്സ് ഓഫീസിൽ മികച്ച വിജയമായിരുന്നു ചിത്രം. ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തിനു പിന്നാലെ നയൻതാരയും വിഘ്നേഷ് ശിവനും തിരുമല തിരുപ്പതി ക്ഷേത്രം സന്ദർശിച്ചിരുന്നു. തിരുപ്പതി ക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ വിഘ്നേഷ് സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…