ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ജൂൺ ഒമ്പതിന് ആയിരുന്നു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. വിവാഹത്തിന്റെ വിശേഷങ്ങൾ ഓരോന്നും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹത്തിന് ക്ഷണം സ്വീകരിച്ച് എത്തിയ അതിഥികൾക്ക് ഒരുക്കിയ ഭക്ഷണത്തിന്റെ മെനുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പൂർണമായും വെജിറ്റേറിയൻ ആഹാരമായിരുന്നു വിവാഹത്തിന് ഒരുക്കിയിരുന്നത്.
വിവാഹപന്തലിലേക്ക് തെന്നിന്ത്യൻ താരറാണി എത്തിയത് കുങ്കുമച്ചുവച്ച് നിറമുള്ള സാരി അണിഞ്ഞ് അതിമനോഹരി ആയിട്ടായിരുന്നു. കുർത്തയും മുണ്ടും ആയിരുന്നു വിക്കിയുടെ വേഷം. അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ആശിർവാദത്തോടെ ആയിരുന്നു താരവിവാഹം. ഷാരുഖ് ഖാൻ, രജനികാന്ത്, അജിത്ത്, വിജയ്, മണിരത്നം തുടങ്ങി നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. അതിഥികളെ പോലെ തന്നെ വിവാഹവിരുന്നും പകിട്ടേറിയത് ആയിരുന്നു.
വിവാഹത്തിന് ക്ഷണം സ്വീകരിച്ച് എത്തിയ അതിഥികൾക്ക് ഒരുക്കിയ വിവാഹവിരുന്നിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മെനുവിന്റെ ചിത്രം ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. കേരള, തമിഴ് ശൈലിയിൽ തികച്ചും വെജിറ്റേറിയൻ ആഹാരമാണ് തയ്യാറാക്കിയത്. വിവാഹസത്ക്കാരത്തിൽ ഏറ്റവും ശ്രദ്ധേ നേടിയത് ചക്ക ബിരിയാണി ആയിരുന്നു. അവിയൽ, പരിപ്പ് കറി, ബീൻസ് തോരൻ, കാരറ്റ് തോരൻ, രസം, ഇളനീർ പായസം എന്നിവയെല്ലാം കേരള ശൈലിയിൽ ആയിരുന്നു തയ്യാർ ചെയ്തത്. പൊന്നി അരി ചോറ് ആയിരുന്നു സദ്യയ്ക്ക് വിളമ്പിയത്. പായസത്തിനൊപ്പം ബദാം ബ്രെഡ് ഹൽവയും അതിഥികൾക്കായി ഒരുക്കിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…