തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര. ഷാരൂഖ് നായകനാകുന്ന ജവാനാണ് നയന്‍താരയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഷാരൂഖ് ഖാനൊപ്പമുള്ള ബോളിവുഡ് ചിത്രത്തിനു പിന്നാലെ നയന്‍താര പ്രതിഫലം കുത്തനെ ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ജവാനില്‍ അഭിനയിക്കുന്നതിന് നടി ഏഴ് കോടി പ്രതിഫലം വാങ്ങിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നായികപ്രാധാന്യമുള്ള ചിത്രത്തിലാണ് നയന്‍താര അടുത്തതായി അഭിനയിക്കുന്നതെന്നാണ് വിവരം. ഇതിനായി പത്ത് കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്നും നിര്‍മാതാക്കള്‍ സമ്മതം മൂളിയെന്നുമാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിവസങ്ങള്‍ക്കു മുമ്പാണ് താരത്തിന്റെ 75-ാമത്തെ ചിത്രം പ്രഖ്യാപിച്ചത്. നിലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് നയന്‍താര അഭിനയിക്കുന്നത്.
അടുത്തിടെയാണ് സംവിധായകന് വിഘ്നേഷ് ശിവനുമായുള്ള നയന്‍താരയുടെ വിവാഹം നടന്നത്. തായ്ലാന്‍ഡിലെ ഹണിമൂണിന് ശേഷം ജവാന്റെ മുംബൈ സെറ്റിലേക്കാണ് നയന്‍താര എത്തിയിരുന്നത്. ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍.