തെന്നിന്ത്യൻ താരം നയൻതാര അമ്മയാകാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. നിരവധി തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാടക ഗർഭപാത്രത്തിലൂടെയാണ് നയൻതാര – വിഗ്നേഷ് ദമ്പതികൾ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ആറു വർഷമായി ഇരുവരും പ്രണയത്തിലാണ്. 2022ൽ ഇരുവരും രഹസ്യമായി വിവാഹിതരായെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചെന്നൈ കലികമ്പാൾ ക്ഷേത്രത്തിൽ എത്തിയപ്പോൾ ആയിരുന്നു ആരാധകർ ഇക്കാര്യം സ്ഥിരീകരിച്ചത്. ക്ഷേത്രദർശനത്തിന് ദമ്പതികൾ എത്തിയപ്പോൾ നയൻതാര സിന്ദൂരം തൊട്ടിരുന്നു.
ഇരുവരും രഹസ്യമായി വിവാഹിതരായെന്ന വാർത്തകൾക്ക് പിന്നാലെയാണ് നയൻതാര അമ്മയാകാൻ പോകുന്നു എന്ന വാർത്തയും എത്തുന്നത്. വാർത്തകൾ വിവിധ ഭാഷാ മാധ്യമങ്ങളിൽ പ്രചരിച്ചുവെങ്കിലും വാർത്തയെക്കുറിച്ച് പ്രതികരിക്കാൻ വിഗ്നേഷ് ശിവനോ നയൻതാരയോ തയ്യാറായിട്ടില്ല.