തനിക്ക് നേരെ വിമര്‍ശനം ഉന്നയിച്ച നടി മാളവിക മോഹനന് മറുപടിയുമായി നടി നയന്‍താര. രാജാ റാണി എന്ന ചിത്രത്തിലെ ആശുപത്രി രംഗം ചൂണ്ടിക്കാട്ടയായിരുന്നു മാളവികയുടെ വിമര്‍ശനം. മരിക്കാന്‍ കിടക്കുന്ന സീനില്‍ അഭിനയിക്കുമ്പോഴും ഫുള്‍ മേക്കപ്പില്‍ അഭിനയിക്കുന്നത് എങ്ങനെയെന്നായിരുന്നു മാളവിക പറഞ്ഞത്. നയന്‍താരയുടെ പേരെടുത്തു പറഞ്ഞായിരുന്നില്ല വിമര്‍ശനം. ഇതിന് മറുപടിയുമായാണ് നയന്‍താര രംഗത്തെത്തിയിരിക്കുന്നത്.
ഒരാള്‍ ആശുപത്രിയിലാണെന്ന് കരുതി മുടിയൊക്കെ മോശമായി ഇടണമെന്നുണ്ടോ എന്നാണ് നയന്‍താര ചോദിച്ചത്. മാളവിക പേര് പറഞ്ഞില്ലെങ്കിലും തന്നെയാണ് ഉദ്ദേശിച്ചതെന്ന് മനസിലായെന്നും നയന്‍താര പറഞ്ഞു. സിനിമയുടെ സംവിധായകന് പറയുന്നതാണ് താന്‍ ചെയ്യുന്നത്. സിനിമ ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ വേണ്ടിയാണെന്നും അല്ലാതെ റിവ്യൂ ചെയ്യുന്നവര്‍ക്കും വിമര്ശിക്കുന്നവര്ക്കും വേണ്ടിയല്ലെന്നും നയന്‍താര പറഞ്ഞു.
റിയലിസ്റ്റ് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു റിയലിസ്റ്റിക് സിനിമ ചെയ്യുമ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കാണുന്നതുപോലെ ഒട്ടും മേക്കപ്പില്ലാതെ മുഷിഞ്ഞ വേഷത്തില്‍ അഭിനയിക്കേണ്ടി വരും. പക്ഷേ കൊമേഷ്യല്‍ സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്ന തരത്തിലാണ് മേക്കപ്പ് ചെയ്യുക. ആ പറഞ്ഞ രംഗം ഒരു കൊമേഷ്യല്‍ സിനിമയില്‍ നിന്നുള്ളതായിരുന്നു. ആ സിനിമയില്‍ സംവിധായകന് പറഞ്ഞ രീതിയിലാണ് താന്‍ സ്റ്റൈല്‍ ചെയ്തതെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു.