പളുങ്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നസ്രിയ നസീം ഇന്ന് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. നാനി നായകനായി എത്തുന്ന ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രമാണ് നസ്രിയയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.
ഇപ്പോഴിതാ നസ്രിയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘അണ്ടേ സുന്ദരാനികി’യുടെ പ്രമോഷന്റെ ഭാഗമായാണ് ഫോട്ടോഷൂട്ട്. ഫാഷന്‍ ബ്രാന്‍ഡ്
സാക്ഷാകിനി ഡിസൈന്‍ ചെയ്ത ഗൗണ്‍ ആണ് നസ്രിയ ധരിച്ചിരിക്കുന്നത്. നീരജ കോനയാണ് സ്റ്റൈലിസ്റ്റ്. അഡ്രിന്‍ സെക്വാരയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് നസ്രിയ ഫോട്ടോഷൂട്ട് നടത്തുന്നത്. ദുല്‍ഖര്‍ സല്മാന്, സ്രിന്ദ, അനുപമ പരമേശ്വരന് ഉള്‍പ്പെടെയുള്ളവര്‍ നസ്രിയക്ക് ആശംസകളുമായി എത്തി.
നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമാണ് അണ്ടേ സുന്ദരാനികി. മിശ്രവിവാഹമാണ് ചിത്രത്തിന്റെ പ്രമേയം. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. സുന്ദര്‍ എന്ന കഥാപാത്രമായി നാനിയും എത്തുന്നു. വിവേക് അത്രേയയാണ് ചിത്രത്തിന്റെ സംവിധായകന്. നികേത് ബൊമ്മി ഛായാഗ്രഹണവും വിവേക് സാഗര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ജൂണ്‍ പത്തിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.