തായ് എയര്വേയ്സിനെതിരെ വിമര്‍ശനവുമായി നടി നസ്രിയ നസീം. തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവച്ചാണ് നസ്രിയ വിമര്‍ശനം ഉന്നയിച്ചത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയര്‍ലൈന്റെ ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ തനിക്ക് ഇത്തരത്തില്‍ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് നസ്രിയ കുറിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തായ് എയര്‍വേയ്സിന്റെ സര്‍വീസിനെതിരെ നടി രംഗത്തെത്തിയത്.
വിമാനത്തില്‍ വച്ച് തന്റെ ബാഗ് നഷ്ടപ്പെട്ടുവെന്നും ഇക്കാര്യം ഉന്നയിച്ചപ്പോള്‍ യാതൊരു പരിഗണനയും ശ്രദ്ധയും നല്‍കിയില്ലെന്നും നസ്രിയ പറയുന്നു. ഇനി തന്റെ ജീവിതത്തില്‍ ഒരിക്കലും തായ് എയര്‍വേയ്സ് ഉപയോഗിക്കില്ലെന്നും താരം വ്യക്തമാക്കി. തായ് എയര്‍വേയ്സിനെ ടാഗ് ചെയ്താണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നസ്രിയ പറഞ്ഞത്. ഏറ്റവും മോശം സര്‍വീസാണ് തായ് എയര്‍വേയ്സിന്റെതെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് നസ്രിയ. നാനിയുടെ നായികയായി അഭിനയിച്ച തെലുങ്ക് ചിത്രം ആണ്ടേ സുന്ദരാനികിക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്.