മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ നസ്രിയ ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഫഹദും നസ്രിയയും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്.
അടുത്തിടെ ഇരുവരും ഒരു ഐസ്ക്രീം കമ്പനിയുടെ പരസ്യത്തില്‍ അഭിനിച്ചിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ പരസ് ചിത്രം പ്രേക്ഷകര്‍ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ഇതേ ഐസ്ക്രീം ബ്രാന്‍ഡിന്റെ പരിപാടിയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. വേദിയില്‍ ഇരുവരും ഒന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
2014ലായിരുന്നു നസ്രിയയും ഫഹദും വിവാഹിതരായത്. ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനിച്ച ഇരുവരും പ്രണയത്തിലാകുകയും പിന്നീട് വിവാഹം ചെയ്യുകയുമായിരുന്നു. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം ട്രാന്‍സ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു.