സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി നസ്രിയ നസീം. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും വൈറലാകാറുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് താരം സിനിമയിലേക്ക് തിരികെയെത്തിയത്. ഇപ്പോഴിതാ സ്കൈ ഡൈവിംഗ് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നസ്രിയ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം വൈറലാകുകയും ചെയ്തു.
View this post on Instagram
‘അങ്ങനെ സ്വപ്നം സഫലമായി. ദുബായില്‍ പെട്ടെന്ന് എത്താനായി ഞാന്‍ വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി’ എന്നായിരുന്നു ചിത്രങ്ങള്‍ക്ക് നസ്രിയ നല്കിയ ക്യാപ്ഷന്‍. താരങ്ങളായ നിമിഷ സജയന്, ശ്രിന്ധ, ശബരീഷ്, ഫര്ഹാന് ഫാസില്‍ തുടങ്ങിയവര്‍ ചിത്രത്തിന് താഴെ കമന്റുമായി എത്തി.
പളുങ്ക് എന്ന ചിത്ത്രതിലൂടെ ബാലതാരമായാണ് നസ്രിയ എത്തിയത്. പിന്നീട് ഓം ശാന്തി ഓശാന, നേരം, ബാംഗ്ലൂര്‍ ഡേയ്സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. വിവാഹ ശേഷം അഭിനയ രംഗത്തു നിന്ന് വിട്ടുനിന്ന താരം കൂടെ എന്ന ചിത്രത്തിലൂടെ തിരികെയെത്തി. ഫഹദിന്റെ നിര്‍മാണ കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം.