Categories: BollywoodNews

നടിയെ തോക്കിൻമുനയിൽ നിർത്തി 7 ലക്ഷം കവർന്നു; തന്നെ അവർ പീഡിപ്പിക്കുമോ എന്ന് പേടിച്ചുപോയെന്ന് നടി

മാസ്‌ക് ധരിച്ചെത്തിയ അക്രമികൾ നടിയെ തോക്കിൻമുനയിൽ നിർത്തി ഏഴ് ലക്ഷം കവർന്നു. നടി നികിത രാവലിനാണ് ഈ ദുരനുഭവം ഉണ്ടായത്. ഡൽഹി ശാസ്‌ത്രി നഗറിൽ തന്റെ ആന്റിയുടെ വീട്ടിൽ ആയിരുന്നപ്പോഴാണ് സംഭവം. പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം തുടങ്ങി.

“എനിക്ക് ഇപ്പോഴും ആ സംഭവത്തിൽ നിന്നും പുറത്തുകടക്കുവാനായിട്ടില്ല. ജീവിച്ചിരിക്കുന്നുണ്ടെന്ന് പോലും വിശ്വസിക്കാനാവുന്നില്ല. ഞാൻ പ്രതികരിച്ചിരുന്നില്ലേൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. വാർഡ്രോബിൽ ഒളിച്ചിരുന്നാണ് ഞാൻ രക്ഷപ്പെട്ടത്. ഞാൻ ആ വീട്ടിൽ ഒറ്റക്കായിരുന്നു. ആന്റി പുറത്തുപോയിരുന്നു. എന്റെ ജീവിതത്തിൽ ഏറ്റവും ഭയപ്പെടുത്തിയ സംഭവമാണിത്.” നികിത പറയുന്നു.

“രാത്രി 10 മണിയായപ്പോഴാണ് സംഭവം. ഞാൻ വീട്ടിലൂടെ വെറുതെ നടന്നുകൊണ്ടിരുന്നപ്പോഴാണ് ഒരു ഇന്നോവയിൽ നാല് പേർ മാസ്‌ക് ധരിച്ച് വീട്ടിലേക്ക് അതിക്രമിച്ച് എത്തിയത്. എന്റെ നേരെ തോക്ക് ചൂണ്ടി കൈയ്യിൽ ഉള്ളതെല്ലാം കൊടുക്കുവാൻ പറഞ്ഞു. അത് ഓർക്കുമ്പോൾ തന്നെ എനിക്ക് ഭയമാവുകയാണ്. എല്ലാം എടുത്തതിന് ശേഷം എന്നെ അവർ പീഡിപ്പിക്കുമെന്നും കൊല്ലുമെന്നും വരെ ഞാൻ ഭയപ്പെട്ടിരുന്നു. ആ പത്ത് മിനിറ്റ് എങ്ങനെയാണ് ഞാൻ കഴിച്ചുകൂട്ടിയത് എന്ന് പോലും എനിക്കറിയില്ല. അവിടെ ഒട്ടും സുരക്ഷിതമല്ല എന്ന് തോന്നിയ ഞാൻ പിറ്റേന്ന് രാവിലെ തന്നെ ഫ്‌ളൈറ്റിന് മുംബൈയിലെ വീട്ടിലേക്ക് വന്നു. ഞാൻ ഒരു ഫോർമൽ കംപ്ലയിന്റ് പോലും കൊടുത്തിരുന്നില്ല. മുംബൈയിൽ എത്തിയതിന് തൊട്ടുപിന്നാലെ ഒരു വക്കീലിനെ ഞാൻ ബന്ധപ്പെടുകയും ചെയ്‌തു. ഞാൻ നേരിട്ട് ചെല്ലാതെ എഫ് ഐ ആർ തയ്യാറാക്കാനാവില്ല എന്നാണ് പോലീസ് അറിയിച്ചത്. ഞാൻ ഉടൻ തന്നെ അങ്ങോട്ട് പോകും.” നികിത കൂട്ടിച്ചേർത്തു.

മോതിരങ്ങൾ, വാച്ച്, കമ്മൽ, ഡയമണ്ട് നെക്‌ലേസ്, ഒരു പ്രോഗ്രാമിന് ലഭിച്ച അഡ്വാൻസ് തുകയടക്കം 7 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കൊള്ളയടിക്കപ്പെട്ടത്. പോണോഗ്രാഫി കേസിൽ പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട രാജ് കുന്ദ്രയെ കുറിച്ച് നടത്തിയ കമന്റിലൂടെ ഈ അടുത്ത് താരം ശ്രദ്ധ നേടിയിരുന്നു. ശിൽപ ഷെട്ടിയെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴക്കുകയായിരുന്നു എന്നും താരം അഭിപ്രായപ്പെട്ടു. 2007ൽ അഭിനയലോകത്തേക്ക് കടന്ന് വന്ന നികിത മിസ്റ്റർ ഹോട്ട് മിസ്റ്റർ കൂൾ, ദി ഹീറോ അഭിമന്യു, അമ്മ കി ബോലി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അനിൽ കപൂറിനും ഷെഫാലി ഷാക്കുമൊപ്പം ബ്ലാക്ക് ആൻഡ് വൈറ്റിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2012 മുതൽ ടോളിവുഡിലും താരം സജീവമാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago