തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും തമിഴ് നടന് ആദിയും വിവാഹ നിശ്ചയം കഴിഞ്ഞു. മാര്‍ച്ച് 24നാണ് വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹനിശ്ചയം കഴിഞ്ഞ കാര്യം ആദി തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
View this post on Instagram
രണ്ട് വര്‍ഷമായി നിക്കിയും ആദിയും പ്രണയത്തിലായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ യാഗവറിയനും നാന് കാക്ക എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. പിന്നീട് മരഗദ നാണയം എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജയുടെ പിറന്നാള്‍ ആഘോഷത്തിനും നിക്കിയെത്തിയിരുന്നു.
1983 എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയതാണ് നിക്കി ഗല്‍റാണി. തുടര്‍ന്ന് വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമന്, ഒരു സെക്കന്റ്ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലും നിക്കി വേഷമിട്ടു. തമിഴിലേക്ക് പോയ നിക്കി ഡാര്‍ലിങ് എന്ന ചിത്രത്തിലൂടെ അവിടെയും ശ്രദ്ധ നേടുകയായിരുന്നു. ഒക്ക വി ചിത്തിരം എന്ന തെലുങ്ക് സിനിമയിലൂടെയാണ് ആദി അഭിനയത്തിലേക്ക് കടന്നത്. ഈറം എന്ന തമിഴ് സ്നിമയിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. നായകനില്‍ നിന്ന് വില്ലന്‍ റോളുകളിലേക്ക് മാറിയപ്പോഴാണ് ആദിയെ തേടി പുരസ്കാരങ്ങളും എത്തിയത്.