വളരെ വ്യത്യസ്തമായ ഒരു സിനിമ പരസ്യം ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ ചിരി പടർത്തി കറങ്ങി നടക്കുകയാണ്. നടി നിരഞ്ജന അനൂപ് പ്രധാന വേഷത്തിൽ എത്തുന്ന സിനിമയുടെ പോസ്റ്ററാണ് രസകരമായി അണിയറപ്രവർത്തകർ ഒരു വിവാഹ പരസ്യത്തിന്റെ രൂപത്തിൽ തയ്യാറാക്കിയിരിക്കുന്നത്. പത്രത്തിൽ നൽകുന്ന ഒരു വിവാഹ പരസ്യത്തിന്റെ മാതൃകയിലാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. ബിബീഷ് ബാലൻ എന്നാണ് വരന്റെ പേര്. ചന്ദ്രിക രവീന്ദ്രൻ എന്നാണ് വധുവിന്റെ പേര്.
‘ചില പ്രത്യേക സാഹചര്യത്തില്‍ എന്റെ രണ്ടാമത്തെ മകളുടെ വിവാഹനിശ്ചയം ഒന്നാമതായി ഉടനെ നടത്തുവാന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. തീരുമാനങ്ങള്‍ പെട്ടന്നായതിനാല്‍ നേരിട്ട് വന്നു ക്ഷണിക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. ഇതൊരു ക്ഷണമായി സ്വീകരിച്ചു ചടങ്ങിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യര്‍ഥിക്കുന്നു. തിയ്യതി നവംബര്‍ 14, തിങ്കളാഴ്ച (ശിശുദിനം). സ്ഥലം: രവീന്ദ്ര മന എയ്യനാട്, മുഹൂര്‍ത്തം: രാവിലെ 10 മണിക്ക്. എന്ന് സ്വന്തം രവീന്ദ്രന് തൈക്കാട്ടില്‍ നമ്പ്യാര്‍” എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്.
സംവിധായകനും നടനുമായ ബേസില്‍ ജോസഫ് ഈ ‘പരസ്യം’ പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.