തെന്നിന്ത്യൻ നടി നിത്യ മേനൻ വിവാഹിതയാകാൻ പോകുന്നുവെന്ന് കഴിഞ്ഞദിവസം ആയിരുന്നു വാർത്തകൾ പ്രചരിച്ചത്. താരം ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു. നിത്യ മേനനും മലയാളത്തിലെ ഒരു പ്രമുഖ നടനും വിവാഹിതരാകാൻ പോകുന്നുവെന്ന് ആയിരുന്നു വാർത്തകൾ. ദേശീയമാധ്യമങ്ങളം നിരവധി മലയാള മാധ്യമങ്ങളും ഇത്തരത്തിൽ വാർത്ത നൽകുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള എല്ലാ വാർത്തകളെയും ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നിത്യ മേനൻ. ഇത്തരം വാർത്തകൾ നൽകുമ്പോൾ വസ്തുത ഉറപ്പാക്കിയതിനു ശേഷം നൽകണമെന്നാണ് താരം പറഞ്ഞത്.
ഇത്തരത്തിലുള്ള വാർത്തകൾ നൽകിയവരെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നിത്യ മേനൻ. കുറച്ചു കാലം സിനിമയിൽ നിന്ന് താൻ ബ്രേക്ക് എടുക്കണമെന്നുണ്ടെന്നും എന്നാൽ ഇനി അത്തരത്തിൽ ഒരു ബ്രേക്ക് എടുത്താൽ താൻ ഗർഭിണിയാണെന്ന് വരെ ആളുകൾ പറയുമെന്നും നിത്യ പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് നിത്യ ഇങ്ങനെ പറഞ്ഞത്.
‘സിനിമയില്‍ നിന്നും കുറച്ച് കാലത്തേക്ക് ഒരു ബ്രേക്ക് എടുക്കണമെന്നുണ്ട്. കല്യാണത്തെ കുറിച്ച് ആദ്യമേ ഒരുപാട് വ്യാജവാര്‍ത്തകള്‍ വന്നല്ലോ, ഇനി ഒരു നീണ്ട ഇടവേള എടുത്താല്‍ ഞാന്‍ ഗര്‍ഭിണിയാണെന്ന് വരെ അവര്‍ ന്യൂസ് ഉണ്ടാക്കും. അഭിനേതാക്കള്‍ ബ്രേക്ക് എടുക്കുന്നത് പലരും മനസിലാക്കുന്നില്ല.’ – ബ്രേക്ക് എടുക്കുന്നത് നോര്‍മലായിട്ടുള്ള ഒരു കാര്യമാണെന്നും നിത്യ മേനൻ പറഞ്ഞു. ഇതിനുമുമ്പ് താൻ ബ്രേക്ക് എടുത്ത സമയത്ത് ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. കുറച്ച് കാലം ഇടവേളയൊക്കെ എടുത്ത് സമാധാനമായി ഇരിക്കട്ടെ എന്ന് വിചാരിച്ചപ്പോഴാണ് കല്യാണ വാര്‍ത്ത വന്നത്. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും നിത്യ മേനന് പറഞ്ഞു. നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന 19(1)(എ) ആണ് നിത്യയുടെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം.