നടി നിത്യ മേനോന് സിനിമയിലെ ഒരു പ്രമുഖ നടനുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതിനോട് പ്രതികരിച്ച് നടി തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വാര്‍ത്തയ്ക്ക് കൂടുതല്‍ വ്യക്തത നല്‍കുകയാണ് നിത്യ മേനോന്. വിവാഹം സംബന്ധിച്ച് പുറത്തുവന്നത് ആരോ കെട്ടിച്ചമച്ച വാര്‍ത്തയാണെന്നും ആരോ നല്കിയ വാര്‍ത്ത മറ്റ് മാധ്യമങ്ങളും ഏറ്റുപിടിക്കുകയായിരുന്നുവെന്നും നിത്യ മേനോന് പറഞ്ഞു.
ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലാണ് നിത്യ വിശദീകരണം നല്‍കിയത്. വിവാഹം കഴിക്കുന്നത് സംബന്ധിച്ച് തനിക്ക് ഒരു പ്ലാനുമില്ലെന്ന് നിത്യ പറയുന്നു. വാര്‍ത്തയില്‍ പറയുന്ന പോലെ ഒരാളും ഇല്ല. അഭിനയത്തിന് ഇടയ്ക്ക് ചില ഇടവേളകള്‍ പതിവായി താന്‍ എടുക്കാറുണ്ട്. തന്നെത്തന്നെ തിരിച്ചു പിടിക്കാന്‍ അത്തരത്തിലൊരു സമയം തനിക്ക് ആവശ്യമാണ്. ഇങ്ങനെ ഇടവേളകളെടുക്കുന്ന വ്യക്തിയും അഭിനേതാവുമാണ് താന്‍. തനിക്ക് റോബോട്ടിനെപ്പോലെ തുടര്‍ച്ചയായി ജോലിയെടുക്കാന്‍ സാധിക്കില്ല. വളരെ തിരക്കേറിയ വര്‍ഷമായിരുന്നു കഴിഞ്ഞു പോയത്. അഞ്ചാറു പ്രൊജക്ടുകള്‍ തീര്‍ക്കാനുണ്ടായിരുന്നു. അതെല്ലാം പൂര്‍ത്തിയായി. അവയെല്ലാം റിലീസിനൊരുങ്ങുകയാണ്. അതാണ് ഏറ്റവും വലിയ സന്തോഷ വാര്‍ത്തയെന്നും നിത്യ മേനോന് കൂട്ടിച്ചേര്‍ത്തു.
കാലിന് പരുക്ക് പറ്റിയ കാര്യവും നിത്യ പറയുന്നുണ്ട്. ഇപ്പോള്‍ കുറച്ച് നടക്കാന്‍ തുടങ്ങി. കിടക്കയെ വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് താന്‍. അതിനാല്‍ ആ സമയവും താന്‍ ഏറെ ആസ്വദിച്ചു. വര്‍ക്കുകളെല്ലാം തീര്‍ന്ന സമയത്തായിരുന്നു പരുക്ക് പറ്റിയത്. അതും ഈ സമയം ആഘോഷിക്കാന്‍ കാരണമായി. തന്റെ അവധിക്കാലം തുടങ്ങി. അതുകൊണ്ട് വിവാഹം നടത്താമെന്നും ഷൂട്ട് ചെയ്യാമെന്നും പറഞ്ഞ് ആരും ഇങ്ങോട്ടുവരേണ്ടെന്നും നിത്യ മേനോന് കൂട്ടിച്ചേര്‍ത്തു.