നടി നിത്യദാസും മകള്‍ നൈനയും ഒന്നിച്ചുള്ള ഡാന്‍സ് വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഒരിടവേളയ്ക്ക് ശേഷം മകള്‍ക്കൊപ്പമുള്ള ഒരു വിഡിയോയുമായി എത്തിയിരിക്കുകയാണ് നിത്യദാസ്. ഒരുപോലുള്ള വസ്ത്രമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് വിഡിയോക്ക് ലൈക്കും കമന്റുമായി എത്തിരിക്കുന്നത്. സിസ്റ്റേഴ്സിനെ പോലുണ്ടല്ലോ എന്നാണ് ചിലരുടെ കമന്റ്.
2001 ല്‍ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യദാസ് സിനിമയിലെത്തിയത്. തുടര്‍ന്ന് ബാലേട്ടന്, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്, കുഞ്ഞിക്കൂനന്, കഥാവശേഷന് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 2007 ല്‍ പുറത്തിറങ്ങിയ സൂര്യകിരീടം എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്ക്കുന്ന നിത്യദാസ് മിനി സ്ക്രീനില്‍ സജീവമാണ്. മലയാളം, തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ വേഷമിട്ടു. 2007 ല്‍ ആിരുന്നു അരവിന്ദ് സിംഗ് ജംവാളുമായുള്ള നിത്യയുടെ വിവാഹം. നൈനയും നമനുമാണ് മക്കള്‍.
View this post on Instagram