ഷറഫുദീന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രിയന് ഓട്ടത്തിലാണ്. ജൂണ്‍ 24ന് ചിത്രം തീയറ്ററുകളിലെത്തും. ആന്റണി സോണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൈല ഉഷയും അപര്‍ണ ദാസുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നൈല ഉഷ.
താന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ചിത്രത്തിലേതെന്ന് നൈല ഉഷ പറയുന്നു. കഥാപാത്രത്തിന്റെ പേരിന് തന്നെ പ്രത്യേകതയുണ്ട്. ‘പ്രിസ്കില്ല’ എന്നാണ് കഥാപാത്രത്തിന്റെ പേര്. കടിച്ചാല്‍ പൊട്ടാത്ത പേര് പോലെതന്നെ കടിച്ചാല്‍ പൊട്ടാത്ത കഥാപാത്രമാണ്. പ്രിസ്കില്ല എന്നൊക്കെ പേരുള്ള ഒരാള്‍ ഒതുങ്ങിക്കൂടി ഇരിക്കില്ല. ആ കഥാപാത്രത്തിന്റെ പേര് തന്നെ സിനിമ തെരഞ്ഞെടുക്കാനുള്ള ഒരു കാരണമാണെന്നും നൈല പറഞ്ഞു. പാവമായിട്ടുള്ള കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമൊക്കെയുണ്ട്. പക്ഷേ ബോള്‍ഡായിട്ടുള്ള കഥാപാത്രങ്ങളിലേക്കാണ് അധികവും വിളിക്കുന്നതെന്ന് നൈല ചിരിച്ചുകൊണ്ട് പറഞ്ഞു.
സിനിമയുടെ ട്രെയിലര്‍ കണ്ട ശേഷം പ്രിയന്റെ കുടുംബം കലക്കാന്‍ വന്നതാണോ പ്രിസ്കില്ല എന്ന സംശയം പലരും പ്രകടിപ്പിച്ചു. എന്നാല്‍ അതൊന്നുമല്ല സിനിമയില്‍. പ്രിയന്റെ കുടുംബത്തോട് പ്രിസ്കില്ല ഒന്നും ചെയ്യുന്നില്ല. അവിഹിതമൊന്നും സിനിമയിലില്ല. കഥാപാത്രം ആരാണെന്നുള്ള ഒരു ചോദ്യം ആദ്യം തന്നെ തോന്നും. ഒരുപക്ഷേ ചിത്രത്തിന്റെ അവസാനമാണ് പ്രിസ്കില്ല ആരാണെന്ന് വ്യക്തമാകുകയുള്ളൂ എന്നും നൈല കൂട്ടിച്ചേര്‍ത്തു.