‘ഒരു സിനിമയെ ഇങ്ങനെ ലക്ഷ്യം വെച്ച് ആക്രമിക്കണോ ? കാണാൻ താൽപര്യമുള്ളവർ സിനിമ കാണട്ടെ’ – നൈല ഉഷ

നടൻ ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം കിംഗ് ഓഫ് കൊത്തയ്ക്ക് എതിരെ നടക്കുന്ന നെഗറ്റീവ് പ്രചാരണങ്ങൾക്ക് എതിരെ നടി നൈല ഉഷ. ഒരു സിനിമയെ മാത്രം ഇത്തരത്തിൽ ലക്ഷ്യം വെച്ച് ആക്രമിക്കേണ്ടതുണ്ടോ എന്ന് നൈല ചോദിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് നൈല ഉഷ ചിത്രത്തിന് എതിരായ ഡീഗ്രേഡിംഗിന് എതിരെ രംഗത്തെത്തിയത്. കാണാൻ താൽപര്യമുള്ളവർ സിനിമ കണ്ടിട്ട് അഭിപ്രായം പറയട്ടേയെന്നും അതിനുള്ള അവസരം അവർക്ക് നൽകണമെന്നും നൈല ഉഷ. പറയുന്നു.

താൻ പറയുന്നത് സിനിമയുടെ അണിയറക്കാർക്ക് ഇഷ്ടപ്പെടുമോ എന്ന് പോലും അറിയില്ലെന്നും എന്നാലും തനിക്കിത് പറയണമെന്ന് തോന്നിയെന്നും അതുകൊണ്ടാണ് പറയുന്നതെന്നും പറഞ്ഞുകൊണ്ടാണ് നൈല ഉഷ തന്റെ വീഡിയോ ആരംഭിക്കുന്നത്. ആവശ്യമില്ലാത്ത നെഗറ്റിവിറ്റി എന്തിനാണ് കുറേ ആളുകൾ പ്രചരിപ്പിക്കുന്നത്. അതെനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ല. എല്ലാ സിനിമയും എല്ലാവർക്കും ഇഷ്ടമാകണം എന്നില്ലല്ലോ. ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വെച്ച് ആക്രമിക്കേണ്ടതുണ്ടോ. എനിക്ക് തോന്നുന്നില്ല. എല്ലാവരും സിനിമ തിയറ്ററിൽ കാണട്ടെ. അവർക്കതിനുള്ള അവസരം കൊടുക്കൂ. എല്ലാവർക്കും ഇഷ്ടമുള്ള ഒരു നടന്റെ സിനിമ രണ്ടുവർഷത്തിന് ശേഷം തിയേറ്ററുകളിലെത്തിയിരിക്കുകയല്ലേ. അവർ കണ്ട് നല്ലതാണോ അല്ലയോ എന്ന് തീരുമാനിക്കട്ടേ.’’ നൈല ഉഷ പറഞ്ഞു. ഇവർ വലിയ ആളുകളുടെ മക്കളാണെന്നും ഇവർക്ക് ഒരു ഇളവും കൊടുക്കരുതെന്നും പറഞ്ഞ് വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്നും നൈല ഉഷ പറഞ്ഞു. ചിത്രത്തിന് എതിരെ നടക്കുന്ന വ്യാപക ഡീഗ്രേഡിംഗിന് എതിരെ ഷമ്മി തിലകനും നേരത്തെ പ്രതികരിച്ചിരുന്നു.

ഓഗസ്റ്റ് 24ന് ആയിരുന്നു കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്തത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ‘കിംഗ് ഓഫ് കൊത്ത’യിൽ ദുൽഖറിന് ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും ഉണ്ട്. സർപ്പാട്ട പരമ്പരൈ ഫെയിം ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ എന്നിങ്ങനെ ഒരു വൻ താരനിരയാണ് ചിത്രത്തിൽ ദുൽഖറിനൊപ്പം അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ഛായാഗ്രഹണം – നിമീഷ് രവി, സ്ക്രിപ്റ്റ് – അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ – ശ്യാം ശശിധരൻ, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, സ്റ്റിൽ – ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികൾക്ക് സമ്മാനിച്ചിരിക്കുകയാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി ആർ ഓ – പ്രതീഷ് ശേഖർ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago