ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് പത്മപ്രിയ. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ പത്മപ്രിയ വേഷമിട്ടു. തുടര്‍ന്ന് സിനിമയില്‍ നിന്ന് നീണ്ട ബ്രേക്ക് എടുത്ത താരം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. ഒരു തെക്കന്‍ തല്ലുകേസ് എന്ന ചിത്രത്തില്‍ പത്മപ്രിയ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത വണ്ടര്‍ വിമണ്‍ എന്ന ചിത്രത്തിലും പത്മപ്രിയ വേഷമിട്ടു.
ഇപ്പോഴിതാ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ‘വെന്‍ ബീച്ചസ് കോള്‍സ് യൂ ആന്‍സര്‍’ എന്ന അടിക്കുറിപ്പോടെ ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. നീല നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. പാര്‍വതി, സയനോര, രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ ചിത്രത്തിന് ലൈക്കും കമന്റുമായി എത്തി.
തെലുങ്ക് ചിത്രം സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ സിനിമാ ലോകത്തേക്ക് എത്തുന്നത്. അതിന് ശേഷമാണ് മമ്മൂട്ടിയുടെ നായികയായി കാഴ്ചയിലെത്തുന്നത്. തുടര്‍ന്ന് രാജമാണിക്യം, വടക്കുംനാഥന്‍, ഇയ്യോബിന്റെ പുസ്തകം, പഴശ്ശിരാജ കറുത്തപക്ഷികള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…