ആരാധകരെ ആശങ്കയിലും അതോടൊപ്പം ആവേശത്തിലുമാക്കി നടി പാർവതിയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്. പ്രഗ്നൻസി ടെസ്റ്റ് സ്ട്രിപ്പ് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം, അത്ഭുതങ്ങൾക്ക് തുടക്കം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പാർവതിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. നിരവധി പേർ അഭിനന്ദിച്ച് കമന്റ് ബോക്സിൽ നിറഞ്ഞപ്പോൾ പുതിയ സിനിമയുടെ പ്രമോഷനാണെന്ന് വ്യക്തമാക്കി മറ്റ് ചിലരും രംഗത്തെത്തിയിട്ടുണ്ട്. സംഭവം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും.
അതേസമയം, പുതിയ സിനിമയുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ് എന്നാണ് റിപ്പോർട്ടുകൾ. ഗായിക സയനോര ഫിലിപ്പ്, നടി നിത്യ മേനേൻ തുടങ്ങി നിരവധി താരങ്ങളാണ് ഇതേ പോസ്റ്റ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. ദ വണ്ടർ ബിഗിൻസ് എന്ന അടിക്കുറിപ്പോടെയാണ് എല്ലാ താരങ്ങളും പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
View this post on Instagram
View this post on Instagram